ആകാംക്ഷ നിറച്ച് രണം ടീസർ

0
404

പൃത്വിരാജിന്റെ രണം സ്നീക് പീക് ടീസർ എത്തി.തികച്ചും വ്യത്യസ്തമായ രീതിയിൽ ഒരുക്കിയ ഒന്നര മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഈ ടീസർ പ്രേക്ഷകനെ ആകാംക്ഷയുടെ കൊടുമുടിയിൽ നിർത്താൻ പോന്നതാണ്.

നിർമൽ സഹദേവ് രചനയും സംവിധാനവും നിർവഹിച്ചിട്ടുള്ള ഈ ആക്ഷൻ ചിത്രം അമേരിക്കയിലാണ് ചിത്രീകരിച്ചിട്ടുള്ളത്.പ്രിത്വിരാജിനെ കൂടാതെ റഹ്മാനും ഇഷ തൽവാറും മുഖ്യ വേഷങ്ങളിലെത്തുന്ന രണത്തിന്റെ നിർമാണം യെസ് സിനിമ പ്രൊഡക്ഷനും ലോസൻ എന്റർടെയ്ൻമെനറും സംയുക്‌തമായി നിർമ്മിചിട്ടുള്ള ചിത്രം മാർച്ചിൽ റിലീസ് ചെയ്യും.

മമത മോഹൻദാസിനെയാണ്  ആദ്യം നായികയായി നിശ്ചയിച്ചിരുന്നതെങ്കിലും ഡേറ്റ് പ്രശനം കാരണം ഇഷ തൽവാറിനെ നായികയാക്കുകയായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here