ഓസ്ട്രേലിയയെ അമ്പരപ്പിച്ച് അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍

0
108

ഓസ്ട്രേലിയയിലെ  ഓവലില്‍ നടന്ന മത്സരത്തില്‍ ഹോങ്കോങ് ക്രിക്കറ്റ് ക്ലബ്ബിനെതിരെ ക്രിക്കറ്റ് ക്ലബ്ബ് ഓഫ് ഇന്ത്യക്ക് വേണ്ടി ഓപ്പണറായി ഇറങ്ങി27 പന്തില്‍ 48 റണ്‍സ് അടിച്ചതിനൊപ്പം നാല് ഓവറില്‍  നാല് വിക്കറ്റ് വീഴ്ത്തി ഓസ്‌ട്രേലിയയിലും താരമായി സച്ചിന്‍റെ മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കര്‍.സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ട് സംഘടിപ്പിച്ച സിപിരിറ്റ് ഓഫ് ക്രിക്കറ്റ് ഗ്ലോബല്‍ ചലഞ്ചിലായിരുന്നു അർജുന്‍റെ കണ്ണഞ്ചുന്ന  പ്രകടനം.

ബ്രാഡ്മാന്‍റെ  പേരിലുള്ള ഗ്രൗണ്ടില്‍ കളിക്കാന്‍ സാധിച്ചതില്‍  വളരെയധികം അഭിമാനം തോന്നുന്നുവെന്ന്  അര്‍ജുന്‍ മത്സരശേഷം പറഞ്ഞു.അച്ഛനെ പോലെ ബാറ്റിങ്ങിലല്ല, മികച്ച പേസ് ബൗളറാകാനാണ് അര്‍ജുന്റെ ആഗ്രഹം.

പന്തെറിയുമ്പോള്‍ എതിരാളിയുടെ വിക്കറ്റ് വീഴ്ത്താനും ബാറ്റ് ചെയ്യുമ്പോള്‍ ഷോട്‌സ് കളിക്കാനുമാണ് ശ്രമിക്കാറുള്ളത്. അര്‍ജുന്‍ വ്യക്തമാക്കി.ഓസ്‌ട്രേലയിയുടെ ഇടങ്കയ്യന്‍ പേസറായ മിച്ചല്‍ സ്റ്റാര്‍ക്കും ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍സ്‌റ്റോക്ക്‌സുമാണ് അര്‍ജുന്റെ റോള്‍ മോഡലുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here