വിമാനം പറന്നുയരുന്നു ഉയരങ്ങളിലേക്ക്

0
154

പൃഥ്വിരാജ് എന്ന നടനിൽ ഭദ്രമാണ് “വിമാനം” കാരണം അയാളുടെ ആത്മാർത്ഥമായ പ്രയത്നവും കഠിനാധ്വാനവും പിന്നെ ആള് തിരഞ്ഞെടുക്കുന്ന ക്യാരക്റ്ററും അതിനു തെളിവാണ്. ഈ സിനിമ സംവിധയകാൻ പ്രദീപ് എം നായർ രാജുവിനോട് ഈ കഥ പറയുമ്പോൾ തന്നെ ആള് അതിനുവേണ്ടി വെയിറ്റ് കുറച്ചു വെങ്കിടി ആവാൻ ശ്രമം തുടങ്ങിക്കഴിഞ്ഞു അതിൽ അയാൾ 100% വിജയിച്ചു എന്നു തന്നെ പറയാം.

ഇതു തൊടുപുഴകാരൻ സജി തോമസിന്റെ കഥയാണ് അത് അതേപോലെ തന്നെ സിനിമയാക്കാൻ സംവിധായകന് കഴിഞ്ഞു എന്ന് സജി തന്നെയാണ് സിനിമകണ്ടശേഷം പ്രേക്ഷകരോട് പറഞ്ഞത്.ക്രിസ്മസ് ചിത്രങ്ങളുടെ  ഇടയിൽപെട്ട വിമാനം ഇപ്പോൾ ഉയരങ്ങളിലേക്ക് പറന്നുയരുന്ന കാഴ്ചയാണ് നമുക്ക് കാണാൻ സാധിക്കുന്നത്.എല്ലാ സ്ഥലങ്ങളിൽ നിന്നും നല്ലറിപ്പോർട്ടു കിട്ടുന്നതോടൊപ്പംതന്നെ നല്ല തിരക്കും കാണപ്പെടുന്നു തീയേറ്ററുകളിൽ.

അതുപോലെതന്നെ നമുക്കൊരു ക്രിസ്മസ് സമ്മാനം കൂടി തരുന്നുണ്ട് അവർ. ഈ വരുന്ന ക്രിസ്മസ് ദിവസം “25” നു വിമാനം എന്ന സിനിമ പ്രദർശിപ്പിക്കുന്ന കേരളത്തിലെ എല്ലാ തിയേറ്ററുകളിലും നൂൺ, മാറ്റിനി ഷോകൾ സൗജന്യമായിനമുക്ക് കാണാൻ ഉള്ള അവസരമാണ് അവർ തരുന്നത്. തുടർന്നുള്ള വൈകുന്നേരങ്ങളിലെ ഫസ്റ്റ് & സെക്കന്റ് ഷോകളിൽ നിന്ന് നിർമാതാക്കൾക്ക് കിട്ടുന്ന വിഹിതം പൂർണമായും സജി തോമസിനു ക്രിസ്മസ് സമ്മാനം ആയി കൈമാറാൻ തീരുമാനിച്ചിരിക്കുന്നു അതിന്റെ പ്രൊഡ്യൂസറും സംവിധായകനും.ഇതു പൃഥ്വിരാജ് തന്റെ ഫേസ്ബുക് പേജിലൂടെ ആണ് അറിയിച്ചത്. ഇതും നമുക്ക് ഏറെ പ്രതീക്ഷ തരുന്നു.കാണാത്തവർ ഇനിയും ഉണ്ടെങ്കിൽ വേഗം വിട്ടോ അടുത്തുള്ള തീയേറ്ററിലേക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here