സുരേഷ് ഗോപി അറസ്റ്റില്‍

0
165


പുതുച്ചേരി വ്യാജ വാഹന രജിസ്ട്രേഷന്‍ കേസില്‍ നടനും എം പിയുമായ സുരേഷ് ഗോപിയെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.. രണ്ടു പേരുടെ ആള്‍ ജാമ്യത്തിലും ഒരു ലക്ഷം രൂപയുടെ ബോണ്ടിലുമാണ് താരത്തിനു ജാമ്യം അനുവദിച്ചത്.

 

നേരത്തെ സുരേഷ് ഗോപിയടക്കം 70 പേര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് നോട്ടിസ് അയച്ചിരുന്നു. രണ്ടായിരത്തിലേറെ കാറുകള്‍ ഇത്തരത്തില്‍ സംസ്ഥാനത്തിനു പുറത്തു റജിസ്റ്റര്‍ ചെയ്തു കേരളത്തില്‍ ഓടുന്നതായാണു കണ്ടെത്തല്‍. ഇതില്‍ 1178 കാറുകള്‍ കേരളത്തില്‍ വാങ്ങിയ ശേഷം പോണ്ടിച്ചേരിയില്‍ കൊണ്ടുപോയി വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തതാണെന്നാണ് കണ്ടെത്തല്‍.

LEAVE A REPLY

Please enter your comment!
Please enter your name here