ഈ മാലക്കള്ളന്‍ ശരിക്കും കള്ളനല്ല

0
103

കാശിനാദൻ എന്ന ആളുടെ പ്രൊഫൈലിൽ പ്രചരിച്ച വിഡിയോ 21 മണിക്കൂര്‍  കൊണ്ട് ഷെയര്‍ ചെയ്തത് 33000 ല്‍ കൂടുതല്‍ ആളുകള്‍. വീഡിയോ കണ്ടത് 1,520,715ല്‍ കൂടുതല്‍ ആളുകള്‍.ഈ കള്ളനെ പിടി കൂടുക എന്ന തലക്കെട്ടോടെ വീഡിയോ തലങ്ങും വിലങ്ങും ഷെയര്‍ ചെയ്തു  കൊണ്ടിരിക്കുന്നു.പക്ഷെ സത്യാവസ്ഥ ഇതാണ്. ഇതൊരു ഡോക്യുമെന്ററിയുടെ ഷൂട്ടിങ് സെറ്റിൽ നിന്നും ആരോ പകർത്തിയ വിഡിയോ ആണ്.  സുരേഷ് അച്ചൂസ് സംവിധാനം െചയ്യുന്ന ഡോക്യുമെന്ററിയിൽ മീര വാസുദേവും രാജീവ് രാജനുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മീരയുടെ മാല പൊട്ടിച്ചോടുന്ന രാജീവിന്റെ ചിത്രങ്ങളാണ് കള്ളനെന്ന രീതിയിൽ പ്രചരിച്ചത്.

പോസ്റ്റ് വൈറലായതോടെ രാജീവും അതിന് താഴെ കമന്റുമായി എത്തി. ‘ചേട്ടനെ എനിക്കറിയില്ല, പക്ഷെ ഒരുപാട് നന്ദി.മണിക്കൂറുകൾ ക്കൊണ്ട് ഇത്രയും പ്രശസ്തനാവുമെന്ന് വിചാരിച്ചില്ല… എന്തായാലും നാളെ റിലീസ് ആവുന്ന ദിവാൻജിമൂല ഗ്രാന്റ് പ്രീക്സ്‌  എന്ന സിനിമയെയും ഇങ്ങന്നെ തന്നെ പ്രമോട്ട് ചെയ്ത് തരണേ..പ്ലീസ്’–ഇങ്ങനെയായിരുന്നു രാജീവിന്റെ മറുപടി

ഇത് ഒരു ഷുട്ടിംഗ് ലൊക്കേഷൻ ആണ് വിഡിയോ കണ്ടപ്പോൾ ഞാനും സത്യേതിൽ അറിയാതെ ഞെട്ടിപ്പോയി .. ആരും തെറ്റുധരിക്കരുത് .

Posted by Dili Kashinadhan on Wednesday, 3 January 2018

ഞാനും മീര വാസുദേവ് ചേച്ചിയും കോഴിക്കോട് ഒരു പരസ്യചിത്രത്തിന്റെ ചിത്രീകരണത്തിനിടയിൽ..

Posted by Rajiv Rajan on Thursday, 4 January 2018

 

LEAVE A REPLY

Please enter your comment!
Please enter your name here