വീണ്ടുമൊരു ഇതിഹാസം മലയാളത്തില്‍ നിന്നും.മാര്‍ത്താണ്ഡവര്‍മ്മ.ബാഹുബലി താരം റാണ ദുഗ്ഗുബതി നായകന്‍.വിഷ്വല്‍ ഇഫക്ട് ഒരുക്കുന്നത് അവതാറിന് വിഷ്വല്‍ ഇഫക്ട് ഒരുക്കിയ ചക് കോമിസ്‌കി.ആക്ഷന്‍ പീറ്റര്‍ ഹെയിന്‍.

0
137

കെ. മധുവിന്റെ ‘അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ദ കിങ് ഓഫ് ട്രാവന്‍കൂര്‍’ എന്ന ചിത്രത്തിനായി ബാഹുബലി താരം റാണ ദുഗ്ഗുബതി ഒരുങ്ങുന്നു.. ബ്രഹ്മാണ്ഡ ചിത്രമായ ഈ ഇതിഹാസത്തിന്  ലോക സിനിമയിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായ അവതാറിന് വിഷ്വല്‍ ഇഫക്ട് ഒരുക്കിയ ചക് കോമിസ്‌കി വിഷ്വല്‍ ഇഫക്ട് ഒരുക്കുന്നു.നാലുഭാഷകളിലൊരുങ്ങുന്ന ചിത്രത്തില്‍ വിവിധ ഇന്ത്യന്‍ ഭാഷാകളിലെ അഭിനേതാക്കളും അണിനിരക്കുന്നുണ്ട്.

ചിത്രം രണ്ട് ഭാഗങ്ങളിലായാണ് ഒരുക്കുന്നത്.ധര്‍മ്മരാജ എന്നാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പേര്. റോബിന്‍ തിരുമല തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ ഓസ്കാര്‍  ജേതാവ്  റസൂല്‍ പൂക്കുട്ടിയാണ്  ശബ്ദമിശ്രണം.സംഗീതം കീരവാണി,ആക്ഷന്‍ ചെയ്യുന്നത്  പീറ്റര്‍ ഹെയ്ന്‍ ആയിരിക്കും., ആര്‍.മധുവിന്റെതാണ്  ക്യാമറ

LEAVE A REPLY

Please enter your comment!
Please enter your name here