മൈ സ്റ്റോറി വീഡിയോകള്‍ക്ക് ഡിസ് ലൈക്കുകളുടെ പെരുമഴ.രോഷ്നി ചിത്രം തുടക്കം മുതലേ നേരിടുന്നത് പ്രതിസന്ധികള്‍

0
270

രോഷ്നി ദിനകര്‍ നിര്‍മ്മിച്ച്  സംവിധാനം ചെയ്യുന്ന  മൈ സ്റ്റോറിയുടെ തുടക്കം മുതലേ പ്രതിസന്ധികള്‍.പ്രിത്വിരാജും പാര്‍വതിയും മുഖ്യ വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിന്   പ്രിത്വിരാജ് ഒരു കോടി രൂപ  അഡ്വാന്‍സ് വാങ്ങിയതിനു ശേഷം ഡേറ്റ് ലഭിക്കാതെ 10 മാസത്തോളം  ചിത്രീകരണം നീണ്ടു പോയിരുന്നു.ഒടുവില്‍   സംവിധായിക Kerala Film Chamber of Commerce (KFCC) യെ സമീപിച്ച്  പ്രിത്വിരാജ് മനപ്പൂര്‍വം ഡേറ്റ് നല്‍കാതെ വഞ്ചിക്കുകയാണെന്നും അത് വരേയ്ക്കും ഈ സിനിമക്ക്  ഏകദേശം 18 കോടിയോളം രൂപ ചെലവാക്കുകയും ചെയ്തുവെന്നും  പരാതി നല്‍കുകയും KFCC ഇതില്‍ ഇടപെട്ടു കൊണ്ട് പ്രിത്വിരാജിനോടു  ഉടന്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.ഒടുവില്‍ ചിത്രീകരണം പൂര്‍ത്തിയായ സിനിമക്ക് ഇപ്പോള്‍ മറ്റൊരു പ്രതിസന്ധി വന്നിരിക്കുകയാണ്.കഴിഞ്ഞ ദിവസങ്ങളില്‍ യൂടുബില്‍ റിലീസ് ചെയ്ത സോംഗ് മേകിംഗ് വീഡിയോക്കും സോംഗ് വീഡിയോക്കും ഇപ്പോള്‍ ഡിസ് ലൈക്കുകളുടെ പെരുമഴ.ഇത് വരെ രണ്ടര   ലക്ഷത്തിലേറെ വ്യൂവേഴ്സ് ഉള്ള  മേകിംഗ് വീഡിയോക്ക് ലഭിച്ചത് 55000 ഡിസ് ലൈക്കുകളും 5000 ലൈക്കുകളും  ആണെങ്കില്‍  3 ലക്ഷത്തിനടുത്ത് വ്യൂവേഴ്സ് ഉള്ള ഗാനത്തിന് 9000 ലൈക്കുകളും 42000 ഡിസ് ലൈക്കുകളുമാണ് ലഭിച്ചത്.പാര്‍വതി കസബ വിഷയം ഉണ്ടാകിയ വിവാദങ്ങള്‍ മാത്രമല്ല ഇതിന്റെ പുറകില്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്.നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ പ്രിത്വിരാജ് എടുത്ത നിലപാടുകളും ചിത്രത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്

ഷാന്‍ റഹ്മാന്‍റെ സംഗീത സംവിധാനം നിര്‍വഹിച്ച് മഞ്ജരിയും ബെന്നി   ദയാലും ആലപിച്ച   ഗാനം ചിത്രീകരണത്തിലും,വരികളിലും കംപോസിങ്ങിലും    മികച്ചു നില്‍ക്കുന്നതാണ്.

മേകിംഗ് വീഡിയോ

 

സോംഗ് വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here