ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്യുന്ന എന്നാലും ശരത്? എന്ന സിനിമയുടെ ചിത്രികരണം കൊച്ചിയില്‍ പുരോഗമിക്കുന്നു

0
649

ബാലചന്ദ്രമേനോന്‍ എഴുതി സംവിധാനം ചെയ്യുന്ന എന്നാലും ശരത്? എന്ന സിനിമയുടെ അവസാനഘട്ട ചിത്രീകരണം നടക്കുന്നു. പുതുമുഖം ചാര്‍ലി പ്രധാനവേഷം ചെയ്യുന്ന ചിത്രത്തില്‍ ചെമ്പരത്തിപൂവിലൂടെ നായികയി വന്ന നിധി അരുണ്‍ ( പാര്‍വതി അരുണ്‍ ), ഈ  എന്ന സിനിമയിലൂടെ വന്ന നിത്യയും ആണ് നായികമാര്‍. കൂടാതെ മലയാള സിനിമയിലെ ഒട്ടനവതി പ്രമുഖരും ചിത്രത്തില്‍ അഭിനയിക്കുന്നു എന്നാണ് അറിയുന്നത്.

സിനിമയെകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സാധാരണ ബാലചന്ദ്രമേനോന്‍ സിനിമകളില്‍ നിന്നും വെത്യസ്തമായി യൂത്തിനു പ്രാധാന്യം നല്‍കുന്ന ചിത്രമാണ്‌ എന്നാലും ശരത് എന്നാണ് മേനോന്‍ സര്‍ തന്‍റെ പേജ് വഴി പറഞ്ഞത്.

ചിത്രത്തിന്‍റെ ബെസ്റ്റ് ബഡി കോണ്ടസ്റ്റ് പ്രക്ഷകരില്‍ ചര്ച്ചചെയ്യപെടുന്നു എന്നുള്ളത് സിനിമയ്ക്കു കൂടുതല്‍ മൈലെജു ലഭിച്ചു.ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ എഴുതി സംവിധാനം ചെയ്തു അഭിനയിച്ചതിനു 2018 ലെ ലിംകാ ബുക്ക്‌ ഓഫ് റകോഡ്സ് അദ്ദേഹം നേടിയിരുന്നു.29 ചിത്രങ്ങള്‍ ചെയ്താണ് ആ റെക്കോര്‍ഡ്‌ അദ്ദേഹം നേടിയത്.

 

LEAVE A REPLY

Please enter your comment!
Please enter your name here