ധര്‍മ്മജന്‍ നിര്‍മാതാവാകുന്നു., നായകന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍

0
118

ധര്‍മ്മജനും മലയാളസിനിമയില്‍ ഒരു സിനിമാനിര്‍മ്മാതാവാകുന്നു. ആദിത്യക്രിയേഷന്‍സ് എന്ന ബാനറില്‍ ധര്‍മ്മജനും സുഹൃത്തുക്കളായ മനു, സുരേഷ് എന്നിവരും ചേര്‍ന്നാണ് പുതിയ ചലച്ചിത്രനിര്‍മ്മാണപദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. സിനിമയുടെ പ്രാരംഭജോലികളൊക്കെ  ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞിരിക്കുന്നു.

മാര്‍ച്ച് അവസാനവാരത്തില്‍ കൊച്ചിയിലും പരിസരങ്ങളിലുമായി ഷൂട്ടിംഗ് ആരംഭിക്കും. വിഷ്ണുഉണ്ണികൃഷ്ണനാണ് ഈ ചിത്രത്തില്‍ നായകനാകുക. മറ്റഭിനേതാക്കളെ തീരുമാനിച്ചുവരുന്നു. സംവിധായകനും തിരക്കഥാകൃത്തും ഒക്കെ താരതമ്യേന പുതുമുഖങ്ങളാണ്. അതേക്കുറിച്ചുള്ള വിശദീകരണങ്ങളും സിനിമയുടെ പേരും എല്ലാം ഏപ്രില്‍ ഏഴിന് നടക്കുന്ന ചടങ്ങില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here