ആരവങ്ങളൊഴിയാതെ ആട് 2 എങ്ങും ചിരിയുടെ പൊടിപൂരം

0
294

“2015 ഫെബ്രുവരി 6”  ആട് ഒരു ഭീകരജീവിയാണ് എന്ന മിഥുൻ മാനുവൽ തോമസിന്റെ ആദ്യ ചിത്രം. പക്ഷെ വിമർശനങ്ങൾകൊണ്ട് വേണ്ടത്ര വിജയം കാണാതെ തീയേറ്ററിൽ നിന്നും ഇറങ്ങിപ്പോയി. എന്നാൽ പിന്നെ നമ്മൾ കണ്ടത് ടോറന്റിൽകൂടിയും ഡിവിഡി, സിഡി എന്നിവയിലൂടെ ആട് ഒരു ഭീകര ഓട്ടം തുടങ്ങിയിട്ട് ഇന്ന് ഷാജിപാപ്പനും പിള്ളേരും എത്തി നിൽക്കുന്നത് ആടിൻറെ രണ്ടാം ഭാഗത്തിൽ ആണ്.എന്നാൽ അന്ന് ആളൊഴിഞ്ഞ അരങ്ങായിരുന്നെങ്കിൽ ഇന്ന്  ടിക്കറ്റ് കിട്ടാനില്ലാതെ സ്പെഷ്യൽ ഷോസ് വരെ ഇടേണ്ട മെഗാ ഹിറ്റിലേക്ക് എത്തിനിൽക്കുന്നു. എവിടെയും പാപ്പൻ ഫാൻസും പാപ്പൻ മുണ്ടുകളും മാത്രം. ഈ ക്രിസ്മസ് ഷാജിപാപ്പന്റെയും പിള്ളേരുടെയും കയ്യിൽ ഭദ്രമാണ്.തുടക്കം മുതൽ അവസാനംവരെ ചിരിപൂരം ആണ് തീയേറ്ററിൽ നമ്മൾക്ക് കാണാൻ സാധിക്കുന്നത്.

ടെൻഷൻ അടിച്ചിരിക്കുമ്പോൾ പണ്ട് ആട് കണ്ടു ടെൻഷൻ കളയാറുണ്ട് എന്നു കൂട്ടുകാർ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട് എന്നാൽ ഇനി അത് ആട് 2 വിനും സ്വന്തം. ഷാജി പപ്പനും സർബത് ഷമീർറൂം അറക്കൽ അബുവും പിന്നെ അധോലോക നായകൻ DUDE ഉം കൂടി ഒരു കളർഫുൾ ചിരി നമുക്ക് സമ്മാനിച്ചു.പിന്നെ ഞാൻ കണ്ടത് റോഡിലോ പറമ്പിലോ ഒന്നും പോസ്റ്ററും ഫ്ലെക്സും ഒന്നും അധികം കാണുന്നില്ല അകെ കാണുന്നത് പേരിനു കുറച്ചു മാത്രം. എന്നാൽ  ഓൺലൈൻ പേജുകളിലും സോഷ്യൽ മീഡിയയിലും ആട് 2 മയം മാത്രമാണ് ആകെ ഒരു കളർഫുൾ, അതിനു കാരണം ഞാൻ മനസിലാക്കിയത് ഇതു സോഷ്യൽ മീഡിയയിലൂടെയും ഓൺലൈൻ മീഡിയയിലൂടെയും ഫാൻസുകൾ  വിജയിച്ച ചിത്രമായത്കൊണ്ടാകും സംവിധായകനും പ്രൊഡ്യൂസറും പ്രിന്റ് അടിച്ചു കാശുകളയണ്ട എന്ന് വിചാരിച്ചത് പക്ഷെ അത് വളരെ സത്യമായിത്തീർന്നു എന്നതാണ് നാം കാണുന്നത്. വളരെ കുറച്ചു സ്ഥലങ്ങളിൽ മാത്രം ടിക്കറ്റ് അവശേഷിക്കുന്നു എന്നതാണ് സത്യം എവിടെയും വമ്പൻ ’തിരക്ക്.

എന്തായാലും നിങ്ങൾക്ക് ചിരിച്ചു മരിക്കാൻ ഒരു ചിത്രം തന്നെയാണ് മിഥുൻ ഈ തവണ ഇറക്കിയിരിക്കുന്നത് ആദ്യഭാഗത്തിന്റെ എല്ലാ കുറവുകളും നികത്തി ഫുൾ എന്റർട്രൈനെർ ആണ് നിങ്ങൾക്ക് ആട് 2 . ധൈര്യാമായി ടിക്കറ്റ്എടുത്തു കാണാൻപറ്റുന്ന ചിത്രം.പിന്നെ ഒരു കാര്യം കൂടി മാതൃഭൂമി ഇത്തവണയും തെറ്റിച്ചില്ല നല്ല അസ്സലായി എല്ലാ ചിത്രങ്ങൾക്കും നെഗറ്റീവ് റിവ്യൂ ഇട്ടട്ടുണ്ട് ആട് 2    വിനും വെത്യാസങ്ങളൊന്നുമില്ല ഇതിനൊരു മാറ്റം നമ്മൾ കാണണമെങ്കിൽ മാതൃഭൂമിയിൽ സിനിമകളുടെ പരസ്യം വന്നു തുടങ്ങണം അതിനു എന്ന് പ്രൊഡ്യൂസേഴ്‌സ് തയ്യാറാകും അന്നുമുതൽ നമുക്ക് മാതൃഭൂമിയിൽ നല്ല റിവ്യൂ വായിക്കാൻ പറ്റും എന്ന്‌ നമുക്ക് വിശ്വസിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here