ആഭാസം സിനിമക്ക് A സര്‍ട്ടിഫിക്കറ്റ്.സെന്‍സര്‍ ബോര്‍ഡിനെ തെറി വിളിച്ച് സംവിധായകന്‍

0
273

വിമണ്‍ ഇന്‍ സിനിമ കളക്ടീവില്‍ അംഗമായ റിമ കല്ലിങ്കൽ നായിക റോളിൽ എത്തുന്ന ആഭാസം എന്ന ചിത്രത്തിന്  A സര്‍ട്ടിഫിക്കറ്റ്.ചിത്രത്തിലെ ഒരു സീനില്‍ പ്രധാന കഥാപാത്രമായ   സുരാജ് മൈല്‍ക്കുറ്റിയില്‍ കാല്‍ കയറ്റി വയ്ക്കുന്ന സീനില്‍ സുരാജിന്റെ തുട കാണുന്നുവെന്നും സ്ത്രീ വിരുദ്ധമായ കാര്യങ്ങളാണ് സീനില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്നുമാണ് സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ പറഞ്ഞതെന്ന് അണിയറക്കാര്‍ പറയുന്നു. ചിത്രത്തിന് ‘എ’ സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് സെന്‍സര്‍ബോര്‍ഡ് തീരുമാനം.

ഇതേ തുടര്‍ന്ന്  സംവിധായകന്‍ ജുബിത്ത് തന്‍റെ ഫെസ്ബൂക് വാളില്‍  കവര്പിക് ആയി ആ ഫോട്ടോ പോസ്റ്റ്‌ ചെയ്യുകയും ചുറ്റും വെള്ളം നിറഞ്ഞ കണ്ടങ്ങൾ കാണുന്നുണ്ടല്ലോ, അല്ലെ? #omkv#censor_board എന്ന് സ്റ്റാറ്റസ് ഇടുകയും ചെയ്തു. ഈ ഒരു സീന്‍    കാരണം A   സര്‍ട്ടിഫികേറ്റ് നല്‍കുകയാണെങ്കില്‍ ഇവിടെ   ഇറങ്ങുന്ന ഒട്ടു മിക്ക സിനിമകള്‍ക്കും A സര്‍ട്ടിഫിക്കറ്റ് കൊടുക്കണം എന്നാണു അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here