ഒടിയന്‍റെ ഫസ്റ്റ് ലൂക്കിന് പിന്നാലെ ട്രോളുകളുടെ പെരുമഴ

0
2592

ഇന്ന് രാവിലെ ഒടിയന്‍റെ ഫസ്റ്റ് ലൂക്ക് പുറത്തു വന്നതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പെരുമഴ.ഇതില്‍ ആരാധകരുടെയും വിമര്‍ശകരുടെയും ട്രോളുകള്‍ക്ക് പുറമേ പ്രമുഖ ട്രോള്‍ പേജുകളും മത്സരിക്കുകയാണെന്ന് തോന്നിപ്പോകും.പക്ഷെ ഫസ്റ്റ് ലൂക്കിന് ശേഷം സിനിമ കാണാനുള്ള പ്രേക്ഷകരുടെ ആകാംക്ഷ വര്‍ദ്ധിച്ചിട്ടുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല
ഫസ്റ്റ്‌ലുക്ക് പുറത്തുവന്നതിന് പിന്നാലെ ട്രോളുകളും എത്തിയിരുന്നു. മോഹന്‍ലാലിന്റെ ലുക്കിനെ ഒരുകൂട്ടര്‍ കളിയാക്കപ്പോള്‍ മേക്ക്ഓവറിനെ പ്രശംസിക്കുകയാണ് മറ്റൊരു കൂട്ടര്‍ ചെയ്തത്.

ദേശീയ പുരസ്‌ക്കാര ജേതാവ് ഹരികൃഷ്ണന്‍ തിരക്കഥ എഴുതി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രഫി പീറ്റര്‍ ഹെയ്‌നാണ് ഒരുക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here