കേരളത്തിലും തമിഴ്നാട്ടിലും വരവ്‌ അറിയിച്ച് നിവിൻ പോളിയുടെ ‘റിച്ചി’യെത്തി

0
226
Richie

മലയാളത്തിലെ അടുത്ത സൂപ്പര്‍ സ്റ്റാര്‍ പട്ടികയിലേക്കുയരാന്‍ പോവുന്ന താരമാണ് നിവിന്‍ പോളി. മലയാളത്തിനൊപ്പം തമിഴിലും നിവിന് നിരവധി ആരാധകരാണുള്ളത്. അല്‍ഫോണ്‍സ് പുത്രന്റെ നേരത്തിലൂടെ തമിഴിലെത്തിയിരുന്നെങ്കിലും നിവിന്‍ പോളി ആദ്യമായി തമിഴിലഭിനയിക്കുന്ന സിനിമയാണ് റിച്ചി. ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന സിനിമ ഇന്ന് മുതല്‍ റിലീസിനെത്തുകയാണ്. തമിഴ്നാടിന് പുറമെ കേരളത്തിലും റിച്ചി പ്രദര്‍ശനത്തിനെത്തും.

ചിത്രത്തില്‍ ടൈറ്റില്‍ റോളില്‍ ഒരു റൗഡിയായിട്ടാണ് നിവിന്‍ പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ ഇതൊരു മാസ് സിനിമ അല്ല. നഷ്ടപ്പെടുന്ന പ്രണയത്തിന്റെയും പ്രതീക്ഷയുമൊക്കെയാണ് സിനിമയിലൂടെ കാണിക്കുന്നത്. 2014 പുറത്തിറങ്ങിയ കന്നട ചിത്രമായ ‘ഉളിദവരു കണ്ടംതേ’ എന്ന ചിത്രത്തിന്റെ റീമേക്കാണ് റിച്ചി. ബോക്സ് ഓഫീസില്‍ പരാജയം നേടിയ സിനിമയായിരുന്നു ഉളിദവരു കണ്ടംതേ.

റിച്ചി നിവിന്‍ പോളിയുടെ രണ്ടാമത്തെ സിനിമയാണ് റിച്ചി.നിവിന്‍ വില്ലനായി അഭിനയിക്കുന്നു എന്നായിരുന്നു ആദ്യം സിനിമയെ കുറിച്ച്‌ വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നായകനാണോ വില്ലനാണോ എന്ന കാര്യത്തെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ലായിരുന്നു. എന്നാല്‍ ഇന്ന് മുതല്‍ സിനിമ പ്രേക്ഷകരിലേക്കെത്തിയിരിക്കുകയാണ്.ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന സിനിമ പൂര്‍ണമായും തമിഴിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. തമിഴ്നാട്ടിലെ പോലെ തന്നെ കേരളത്തിലും റിച്ചി പ്രദര്‍ശനം തുടങ്ങിയിരിക്കുകയാണ്. റിച്ചിയിലൂടെ നിവിന്‍ പോളിയ്ക്ക് തമിഴ്നാട്ടിലും വലിയൊരു ആരാധകരെ കിട്ടുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here