മലയാളത്തിന് അഭിമാനമായി പുലിമുരുഗന് ഓസ്കാര്‍ നോമിനേഷന്‍

0
109

മലയാളത്തിലെ എക്കാലത്തെയും ഹിറ്റുകളില്‍ ഒന്നായ പുളിമുരുഗന് ഓസ്കാര്‍ നോമിനേഷന്‍.ചിത്രത്തിലെ 2 ഗാനങ്ങള്‍ക്കാണ് ഓസ്കാര്‍ നോമിനേഷന്‍  ലഭിച്ചിരിക്കുന്നത്.പുലിമുരുകനിലെ ടൈറ്റില്‍ ഗാനമായ ‘മാനത്തെ മാരിക്കുറുമ്പേ’ എന്ന ഗാനവും ‘കാടണിയും കാല്‍ച്ചിലേേമ്പേ’ എന്നീ ഗാനങ്ങള്‍ക്കാണ് ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ചത്. ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഗോപീ സുന്ദറാണ്. ഗാനരചന നിര്‍വഹിച്ചിരിക്കുന്നത് റഫീഖ് അഹമ്മദാണ്. ‘കാടണിയും കാല്‍ചിലമ്പേ കാനന മൈനേ’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് യേശുദാസും കെ എസ് ചിത്രയുമാണ്.മോഹന്‍ലാല്‍ നായകനായ ചിത്രത്തില്‍   കാമാലിനി മുഖര്‍ജിയാണ് നായിക. സംവിധാനം ചെയ്തിരിക്കുന്നത് വൈശാഖ് ആണ്. ടോമിച്ചന്‍ മുളകുപാടമാണ് ചിത്രത്തിന്റെ നിര്‍മാതാവ്.

ഗാനങ്ങള്‍ കാണാം

 

LEAVE A REPLY

Please enter your comment!
Please enter your name here