മമ്മൂട്ടി ചിത്രത്തിന് സുരാജ് തിരക്കഥയൊരുക്കുന്നു.

0
146

ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയില്‍ തന്‍റെ സ്ഥാനം ഉറപ്പിച്ച നടനാണ്‌ സുരാജ് വെഞ്ഞാറമൂട്.മിമിക്രിയില്‍ നിന്നും സിനിമയിലെത്തിയ അദ്ദേഹം ഹാസ്യ നടനില്‍ തുടങ്ങി പിന്നീട് സ്വാഭാവിക നടനായി.3 തവണ  മികച്ച ഹാസ്യതാരത്തിനുള്ള സംസ്ഥാന  അവാര്‍ഡ് ലഭിച്ച അദ്ദേഹം 2013ലെ  മികച്ച നടനുള്ള ദേശീയ അവാര്‍ഡ്‌ ലഭിച്ചതോടെ ദേശീയ സിനിമാരംഗത്തും ശ്രദ്ധിക്കപ്പെട്ടു.മികച്ച ഒരു അവതാരകന്‍ കൂടിയായ അദ്ദേഹം കൈ വെക്കാത്ത മേഖലകള്‍ കുറവാണ്.ഒടുവില്‍ അദ്ദേഹം നായകനായ കുട്ടന്‍പിള്ളയുടെ ശിവരാത്രിയില്‍ എന്‍റെ ശിവനെ എന്ന ഗാനവും അദ്ദേഹം ആലപിച്ചു.

ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് അദ്ദേഹം ഉടന്‍ തുടങ്ങാന്‍ പോകുന്ന    ദിലീഷ് പോത്തന്‍ – മമ്മൂട്ടി ചിത്രത്തിന് വേണ്ടി  ഒരു  തിരക്കഥാകൃത്തിന്‍റെ  കുപ്പായവും കൂടി അണിയുവാന്‍ പോകുകയാണ്. മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ അവാര്‍ഡ് ജേതാവായ ശ്യാം പുഷ്കരനും സുരാജും ചേര്‍ന്നായിരിക്കും ദിലീഷ് പോത്തന്‍  മമ്മൂട്ടി ചിത്രത്തിന് തിരക്കഥയൊരുക്കുക എന്നാണ് ഒടുവില്‍ കിട്ടുന്ന വിവരം. ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതിനു ലഭിച്ചിട്ടില്ല

LEAVE A REPLY

Please enter your comment!
Please enter your name here