വിരസതയോടെ റിച്ചി

0
520

ഗൗതം രാമചന്ദ്രനെന്ന നവാഗത സംവിധായകൻ ഒരുക്കിയ റിച്ചി വലിയ പ്രതീക്ഷകളോടെയാണ് കാണാന്‍ പോയത്.ചിതത്തിന്റെ വരവരിയിച്ച്ചു കൊണ്ടിറക്കിയ ടീസരുകളും പോസ്റ്ററുകളും അങ്ങനത്തെ പ്രതീക്ഷകളായിരുന്നു നല്‍കിയത്.മലയാളിയായ നിവിന്‍ തമിഴില്‍ തരംഗങ്ങള്‍ സൃഷ്ടിക്കുമെന്ന് തന്നെ കരുതിയ റിച്ചി സത്യത്തില്‍ വിരസത മാത്രമാണ് നല്‍കുന്നത്.
ഉള്ളിടവരു കണ്ടന്തേ എന്ന കന്നഡ ചിത്രത്തിന്‍റെ ഒഫീഷ്യല്‍ തമിഴ് പതിപ്പായ റിച്ചിയില്‍ നായകനായ നിവിന്‍ പോളിയുടെ കഥാപാത്രമായ റിച്ചിയുടെ ചുറ്റുമാണ് കഥ വികസിക്കുന്നത്.തനിക്കു ചുറ്റുമുള്ള ആളുകളുടെ കണ്ണുകളിലൂടെ റിച്ചിയെ അവതരിപ്പിക്കുകയാണ് ഈ സിനിമയില്‍.
നടരാജന്‍ സുബ്രമണ്യന്‍ ചെയ്ത ബോട്ട് മെക്കാനിക് ആയ രഘു എന്ന കഥാപാത്രത്തെ വളരെ മികച്ച രീതിയില്‍ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ടെന്നുള്ളത് പറയാതെ വയ്യ.തികച്ചും യാദ്രിശ്ചികമായാണ് ഒരു സിനിമോഗ്രാഫെറായ നടരാജന്‍ ഈ കഥാപാത്രം ചെയ്യാനായി തെരഞ്ഞെടുക്കപ്പെടുന്നത്.റിച്ചിയുടെ അച്ഛനായി വേഷമിട്ട പ്രകാശ് രാജ് ചിത്രത്തില്‍ അങ്ങുമിങ്ങും വന്നു പോകുന്നുണ്ടെന്നതൊഴിച്ചാല്‍ അദ്ദേഹത്തിന് ഈ സിനിമയില്‍ കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല എന്നതാണ് സത്യം.
തനി തമിഴ്‌നാടന്‍ ഗ്രാമ പശ്ചാത്തലത്തില്‍ വരുന്ന സിനിമകളില്‍ നിന്നും മാറി ഒരു വിന്‍റെജ് സ്റ്റൈലില്‍ ഈ ചിത്രം ചിത്രീകരിച്ചിരിക്കുന്നു.ഹോളിവുഡ് കൌബോയ് ചിത്രങ്ങളിലെ പോലെ സദാസമയവും ബെല്‍റ്റില്‍ തോക്കും തൂക്കിയിട്ടു നടക്കുന്ന നായകന്‍,ഇരുണ്ട പശ്ചാത്തലത്തിലുള്ള രംഗങ്ങള്‍,വളരെ സാവധാനം മുന്നോട്ടു തള്ളി കൊണ്ടു പോകുന്ന കഥ.
എല്ലാം ചേര്‍ന്ന് ആദ്യ പകുതി വളരെ വിരസമായിരുന്നെങ്കിലും രണ്ടാം പകുതിയില്‍ കുറച്ചു കൂടി വ്യക്തത വരുത്താന്‍ ശ്രമിച്ചിട്ടുണ്ട്.വലിയ പ്രതീക്ഷകള്‍ വെച്ചു പോകുന്ന സാധാരണ പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം ചിത്രം വലിയ നിരാശയായിരിക്കും ചിത്രം സമ്മാനിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here