ശുദ്ധ പ്രണയത്തിന്‍റെ ചെമ്പരത്തിപ്പൂ

0
1553
chembarathipoo

അരുണ്‍ വൈഗ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചെമ്പരത്തിപ്പൂ ഇന്ന് റിലീസ് ദിവസം തന്നെ കാണാന്‍ എടുത്ത തീരുമാനം ഒരിക്കലും തെറ്റായില്ല.ഒരു പാട് നാളുകള്‍ക്കു ശേഷം നല്ല ഒരു പ്രണയ സിനിമ കണ്ടു.കഥാപാത്രങ്ങളൊക്കെ നമ്മുടെ ചുറ്റുമുള്ളവര്‍ തന്നെ.സ്കൂള്‍ ജീവിതവും അത് കഴിഞ്ഞുള്ള കാലവും അതിലുണ്ടാകുന്ന  പ്രണയങ്ങളും ആ പ്രണയങ്ങളിലെ വിരഹവും സന്തോഷവും എല്ലാം നന്നായി വരച്ചു കാട്ടുവാന്‍ സംവിധായകന് കഴിഞ്ഞു.

ഇത് വരെ നമ്മള്‍ കണ്ട പ്രണയ കഥകളില്‍ നിന്നും വളരെ വ്യത്യസ്തമായ പ്രമേയം.ഒരു ത്രികോണ പ്രണയകഥ പറയുന്ന ചിത്രത്തില്‍ വിനോദ് ആയി വന്ന അസ്കര്‍ അലിയുടെ 3 കാലഘട്ടങ്ങളില്‍ ഉള്ള ജീവിതം വളരെ പക്വമായിതന്നെ അദ്ദേഹം അവതരിപ്പിച്ചു.പുതുമുഖ നായികയായ പാര്‍വതി അരുണ്‍ നമ്മുടെ മലയാള സിനിമക്ക് ലഭിച്ച നല്ലൊരു നായികയാണെന്ന്  നിസ്സംശയം പറയാം.അത്ര മനോഹരമായാണ് പാര്‍വതി ഈ ചിത്രത്തില്‍ തന്‍റെ റോള്‍ കൈകാര്യം ചെയ്തിരിക്കുന്നത്.അദിതി രവിയും തന്‍റെ കഥാപാത്രത്തെ മികച്ചതാക്കി.വിനോദിന്‍റെ സുഹൃത്തുക്കളായി വന്ന വിശാഖ് നായരും , അജു വര്‍ഗീസും പിന്നെ ധര്മ്മജനും നല്ല പ്രകടനം തന്നെയാണ് കാഴ്ച്ച വെച്ചിരിക്കുന്നത്.

സിനിമ കഴിഞ്ഞു റിവ്യൂ എഴുതിക്കൊണ്ടിരിക്കുമ്പോളും ചിത്രത്തിലെ ഗാനങ്ങള്‍  മനസ്സില്‍ മുഴങ്ങുന്നു.സംഗീത സംവിധായകന്‍ എ ആര്‍ രാകേഷ് പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു.ചിത്രത്തിന്‍റെ ക്യാമറ എടുത്തു പറയേണ്ട ഒന്നാണ്. വില്ലന്  ശേഷം 5k  രിസലൂഷ്യനില്‍ ചിത്രീകരിച്ച  സിനിമയാണ് ചെമ്പരത്തിപ്പൂ.സന്തോഷ്‌ അണിമ മികച്ച ഒരു ചായാഗ്രാഹകന്‍ ആണെന്ന് നിസ്സംശയം നമുക്ക് പറയാം.പിന്നെ  മലയാള സിനിമയില്‍ ആദ്യമായി മാനിക്യുന്‍ ടെക്നിക് ഉപയോഗിച്ച് ചെയ്ത സംഘട്ടന രംഗം ഒറിജിനാലിറ്റി സമ്മാനിച്ചു. എല്ലാം കൊണ്ടും മികച്ചു നിന്ന ഈ സിനിമ നല്ലൊരു ഹിറ്റായിരിക്കുമെന്ന  കാര്യത്തില്‍ സംശയമില്ല

LEAVE A REPLY

Please enter your comment!
Please enter your name here