ഷാജി പാപ്പന്‍ കസറി ..ആട് 2 വിപ്ലവം

0
207

തിയേറ്ററില്‍ വന്നു വലിയ ഓളങ്ങളോന്നും ഉണ്ടാക്കാതെ പോയ ആദ്യ ഭാഗം.പിന്നീട് ടോറന്റ് ഹിറ്റായി മാറുന്നു.അതിനു ഒരു രണ്ടാം ഭാഗം നിര്‍മ്മിക്കുക എന്നത് തികച്ചും വെല്ലു വിളിയാണ്.കാരണം സാമ്പത്തിക ലാഭമല്ലാത്ത ഒരു സിനിമക്ക് രണ്ടാം ഭാഗം ഇറക്കിയാല്‍ നഷ്ട സാധ്യത കൂടുതലായത് കൊണ്ടു തന്നെ.പലപ്പോഴും സാമ്പത്തിക ലാഭമുള്ള സിനിമകളുടെ രണ്ടാം ഭാഗങ്ങള്‍ വരെ പരാജയപ്പെട്ടു പോകുന്ന ഇവിടെ വിജയ്‌ ബാബു എന്ന മനുഷ്യന്‍ കാണിച്ച ധൈര്യം അഭിനന്ദനാര്‍ഹമാണ്.തന്റെ അരങ്ങേറ്റ ചിത്രമായിരുന്ന ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി എത്തിയ  സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്‌ ആരെയും നിരാശരാക്കിയില്ല. ആട് ആദ്യ ഭാഗത്തെക്കാള്‍ മികച്ചു നില്‍ക്കുന്ന രണ്ടാം ഭാഗം.

ആദ്യ ഭാഗം പോലെ തന്നെ ഷാജി പാപ്പനെ കേന്ദ്രീകരിച്ചു നീങ്ങുന്ന കഥ.ആദ്യ ഭാഗത്തിന്‍റെ തുടര്‍ച്ചയായ വടം വലിയും കഥാപാത്രങ്ങളും ഈ ചിത്രത്തിലുമുണ്ടെങ്കിലും ആദ്യ ഭാഗത്തില്‍ നിന്നും വ്യത്യസ്തമായ വഴികളിലൂടെയാണ് കഥയുടെ സഞ്ചാരം.മികച്ചു നില്‍ക്കുന്ന കൌണ്ടറുകളും  കോമഡി രംഗങ്ങളും ചിത്രത്തെ തികച്ചും ഒരു എന്റര്‍ടേയിന്‍മെന്‍റ് ആക്കുന്നു.

മിഥുന്‍ തന്നെ തിരക്കഥ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന് ഛായാഗ്രഹണം ചെയ്ത വിഷ്ണു നാരായണന്‍ വളരെ മികച്ചു നില്‍ക്കുന്നു.ഷാന്‍ റഹ്മാന്‍റെ സംഗീതം കൊള്ളാം.സിനിമയുടെ സ്വഭാവത്തിനനുസരിച്ച് ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ സിനിമയെ ഒന്ന് കൂടെ കളര്‍ഫുള്‍ ആക്കി.ചുമ്മാ ചിരിക്കാന്‍ വേണ്ടി ഒരു പ്രേക്ഷകന് ധൈര്യമായി കയറാവുന്ന പടം.ഈ ക്രിസ്മസ് ഹിറ്റുകളില്‍ ആട് 2 സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here