ആദിയുടെ വരവ് വെറുതെ ആയില്ല എങ്ങും ആരവം മാത്രം

0
467

ജിത്തു ജോസഫ് എന്ന സംവിധായകനിൽ നിന്നും നമ്മൾ പ്രധീക്ഷിക്കുന്നത് തന്നെയാണ് അദ്ദേഹം നമുക്ക് തന്നത് ആദിയിലൂടെ. പ്രണവ് മോഹൻലാൽ എന്ന നടന് തുടക്കക്കാരനായി വരൻ പറ്റിയത് ഈ സംവിധായകനിലൂടെ ആണെന്ന് ലാലേട്ടന് അറിയാമായിരുന്നു അത് ഒരുവിധത്തിലും തെറ്റാത്തവിധം തന്നെയാണ് പ്രേക്ഷകർ ആദി കാണുന്നതും.സാധാരണ ജിത്തു ജോസഫ് പടം പോലെത്തന്നെ തണുപ്പൻ മട്ടിൽ തുടങ്ങുന്ന ചിത്രം സെക്കന്റ് ഹാഫ് കഴിയുമ്പോൾ പ്രേഷകർക്കു നൽകുന്നത് വ്യത്യസ്താമായ ഒരു അനുഭവം ആണ്.പ്രണവ് പാർക്കർ സീൻസ് വളരെ നന്നായി തന്നെ ചെയ്തു എന്നു വേണം പറയാൻ.അഭിനയത്തിൽ ഒരു ആദ്യ സിനിമ ചെയ്യുന്നവർക്കുള്ള കുറവുകൾ ഒഴിച്ചാൽ ചിത്രം വളരെ മോളിൽ തന്നെ ആണ് നിൽക്കുന്നത്.മ്യൂസിക് ഡയറക്ടർ ആവാൻ ആഗ്രഹിക്കുന്ന ആദിത്യക്ക്‌ താൻ അറിയാതെ തന്നെ ഒരു പ്രശ്നത്തിൽ എത്തിപെടുന്നതും അതിൽ നിന്നും രക്ഷപെടാൻ ആദി ചെയ്യുന്ന കാര്യങ്ങളും ആണ് ചിത്രം ഒരു ത്രില്ലെർ മൂഡിൽ പറഞ്ഞു പോകുന്നത്.സിദ്ധിഖ്, ലെന ഷറഫ് ,അദിതി രവി,അനു ശ്രീ എന്നിവർ നന്നായി പ്രകടനം കാഴ്ചവച്ചതിനു പുറമെ വില്ലനായി സിജു വിൽസൺ നന്നായി തന്നെ പെർഫോം ചെയ്തു എന്തുകൊണ്ടും ഒരു നല്ല ഫാമിലി ത്രില്ലെർ എന്നു തന്നെ അവകാശപ്പെടാവുന്ന ചിത്രമാണ് ആദി.ഒരു സീനിൽ ലാലേട്ടൻ ഗസ്റ്റ് റോളിൽ വന്നുപോകുന്നത് തീയേറ്ററിൽ ഒരു ഓളം തന്നെ സൃഷ്ടിച്ചു.പ്രണവ് മോഹൻലാൽ ആക്ഷൻ രംഗം ചെയ്യുന്നത് കണ്ടാൽ ഒരു തുടക്കകാരനാണ് എന്ന് ആരും പറയില്ല.പ്രേക്ഷകരെ മുൾമുനയിൽ നിർത്തി പ്രണവ് തന്റെ ഭാഗം വളരെ നന്നായി തന്നെ ചെയ്തു .അച്ഛന്റെ മകൻ തന്നെയാണ് എന്ന് ആദ്യസിനിമയിലൂടെ തന്നെ പ്രണവ് തെളിയിച്ചു.ഫാമിലി ആയി കാണാൻ തിരഞ്ഞെടുക്കാവുന്ന ഒരു നല്ല ത്രില്ലെർ ചിത്രം തന്നെ ആണ് ആദി.

 

LEAVE A REPLY

Please enter your comment!
Please enter your name here