ക്രിസ്മസ് റിലീസ് ചിത്രങ്ങള്‍

0
537

2017 അവസാനിക്കുമ്പോള്‍ മലയാള സിനിമക്ക് പ്രതീക്ഷകളായി നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്.ഒടുവില്‍ കിട്ടിയ റിപ്പോര്‍ടുകള്‍ അനുസരിച്ച് 5 സിനിമകളാണ് ക്രിസ്മസ് റിലീസ് ആയി വരുന്നത്.

1. മാസ്റ്റര്‍പീസ്‌.

അജയ് വാസുദേവ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായെത്തുന്ന മാസ്റ്റര്‍പീസാണ് ആദ്യത്തേത്.ഒരു കോളേജ് പ്രോഫസ്സര്‍ ആയാണ് മമ്മൂട്ടി ഇതില്‍ വേഷമിടുന്നത്.ഒരു വലിയ താര നിര തന്നെ ഇതില്‍ അണി നിരക്കുന്നു.ഡിസംബര്‍ 21ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

2.ആട് 2.

മലയാളത്തില്‍ ഹാസ്യത്തിന് വേറൊരു തലം നല്‍കിയ ആട് ഒരു ഭീകരജീവിയാണ് എന്ന സിനിമയുടെ രണ്ടാം ഭാഗമായ ആട് 2വിന് വേണ്ടി ഒരു പാടു പ്രതീക്ഷകളോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.മിഥുന്‍ മാനുവല്‍ തോമസ്‌ ജയസൂര്യ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആട് 2 ഡിസംബര്‍ 22ന്  തിയേറ്ററുകളില്‍ എത്തുന്നു

3.വിമാനം.

 

പ്രദീപ്‌ നായര്‍ പ്രിത്വിരാജ് കൂടുകെട്ടിന്‍റെ വിമാനം ഡിസംബര്‍ 21ന് റിലീസ് ചെയ്യുന്നു.പ്രിത്വിരാജ്,അലന്‍സിയര്‍,സുധീര്‍ കരമന,ദുര്‍ഗ്ഗ കൃഷ്ണ ,ലെന തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണി നിരക്കുന്നു.

4. മായാനദി.

2 വര്‍ഷത്തെഇടവേളക്കു ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന സിനിമയാണ് മായാനദി.അമല്‍ നീരദാണ് ചിത്രത്തിന്‍റെ ചായാഗ്രഹണം.ടോവിനോ തോമസ്സും ഐശ്വര്യ ലക്ഷ്മിയും നായിക നായകന്മാരാകുന്ന മായനദി ഒരു പ്രണയകഥയാണ്. ഡിസംബര്‍ 22ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

5. ആന അലറലോടലറല്‍.

ദിലീപ് മേനോന്‍ സംവിധാനം ചെയ്ത് വിനീത് ശ്രീനിവാസന്‍ നായകനാകുന്ന ആന അലറലോടലറല്‍ ഡിസംബര്‍ 22ന് തിയേറ്ററുകളില്‍ എത്തുന്നു.അനു സിത്താരയാണ്  നായിക.വിജയരാഘവന്‍,ഹരീഷ് പെരുമന,സുരാജ് വെഞ്ഞാറമൂട്,മാമുക്കോയ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here