ശരിക്കും ഞെട്ടിച്ച് സാമി 2വിന്റെ ട്രയിലർ

  0
  1794

  ചിയാന്‍ വിക്രം നായകനായി എത്തുന്ന ചിത്രം സാമി2 വിന്റെ തീയേട്രിക്കല്‍ ട്രയിലർ റിലീസ് ചെയ്തു. കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ വിക്രമിന്റെ നായികയായി എത്തുന്നത്. ആദ്യ ഭാഗം സംവിധാനം ചെയ്ത ഹരി തന്നെയാണ് ഈ സിനിമയും ഒരുക്കിയിരിക്കുന്നത്.

  1. ബോബി സിംഹ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഈ ചിത്രത്തില്‍ മൂന്ന് വ്യത്യസ്ത ലുക്കുകളിലാണ് ബോബി സിംഹ എത്തുന്നത്. പ്രഭു, ജോണ്‍ വിജയ് സൂരി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സാണ് സാമി 2വിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. ചിത്രം സെപ്റ്റംബര്‍ 20ന് തീയേറ്ററുകളിൽ എത്തും.

  LEAVE A REPLY

  Please enter your comment!
  Please enter your name here