വിമര്‍ശിച്ചത് മമ്മൂട്ടിയെയല്ല ,മമ്മൂട്ടി ചെയ്ത കഥാപാത്രത്തെ: പാര്‍വതി

  0
  309

  ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച പാര്‍വതിയുടെ പരാമര്‍ശങ്ങള്‍ക്ക് ഒടുവില്‍ വിശദീകരണവുമായി പാര്‍വതി രംഗത്ത്.മ്മൂട്ടിയെ കുറ്റപ്പെടുത്താനല്ല ഉദ്ദേശിച്ചത്, അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രം സമൂഹത്തെ എങ്ങനെ സ്വാധീനിക്കുമെന്ന് പരിശോധന നടത്തണമെന്നാണ് ഉദ്ദേശിച്ചതെന്നു  പാര്‍വതി  പറയുന്നു.

  ‘ ഞാന്‍ മമ്മൂട്ടിയെന്ന പ്രത്യേക നടനെ കുറ്റം പറയുകയല്ല ഉദ്ദേശിച്ചത്. പകരം ഒരാള്‍ ഒരു പ്രത്യേക അധികാരത്തിലേയ്ക്ക് എത്തിച്ചേരുകയാണെങ്കില്‍, അതും മറ്റുള്ളവരെ സ്വാധീനിക്കാന്‍ ശേഷിയുള്ള വ്യക്തിയായി മാറുകയാണെങ്കില്‍ ചില മുന്‍ കരുതലുകള്‍ എടുക്കേണ്ടതുണ്ട്.സ്‌പൈഡര്‍മാന്‍ പറയുന്നതു പോലെ നിങ്ങള്‍ക്ക് അതിമാനുഷികത്വമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഉത്തരവാദിത്വവും ഉണ്ടാകേണ്ടതുണ്ട്. ഒരു ചെറിയ പുനര്‍ വിചിന്തനം നടത്തണം. ഞാനൊരു ഡയലോഗ് പറയുന്നതിന് മുന്‍പ് 10 തവണയെങ്കിലും ചിന്തിക്കും, സ്‌ക്രീനില്‍ വരുമ്പോള്‍ അതിന് എന്തൊക്കെ അര്‍ത്ഥങ്ങള്‍ വരാമെന്ന്’.

  മലയാളത്തിലെ ഒരു പ്രമുഖ ചാനലിനു അനുവദിച്ച അഭിമുഖത്തിലാണ് പാര്‍വതി ഇത് പറഞ്ഞത്.

  LEAVE A REPLY

  Please enter your comment!
  Please enter your name here