പടയോട്ടം : തമിഴ് റൈറ്റ്സ് വിറ്റത് റെക്കോർഡ് തുകയ്ക്ക്

  0
  686

  ബിജു മേനോനെ നായകനാക്കി റഫീഖ് ഇബ്രാഹിം സംവിധാനം ചെയുന്ന ചിത്രമാണ് “പടയോട്ടം”. ബാംഗ്ലൂര്‍ ഡേയ്‌സ്, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ ചിത്രങ്ങൾ നിർമ്മിച്ച വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തമിഴ് റൈറ്റ്‌സ് വിറ്റു പോയത് റെക്കോഡ് തുകക്ക് എന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ്‌സ് റെക്കോഡ് തുകക്ക് സൂര്യ ടിവി സ്വന്തമാക്കിയിരുന്നു.

   

  ചെങ്കല്‍ രഘു എന്ന ഗുണ്ടയെയാണ് ബിജു മേനോന്‍ ഈ ചിത്രത്തില്‍ വേഷമിടുന്നത്. സൈജു കുറുപ്പ്, ദിലീഷ് പോത്തന്‍, അനു സിതാര എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ബ്രിട്ടോ എന്ന കിടിലന്‍ കഥാപാത്രമായാണ് പെല്ലിശേരി എത്തുന്നത്. എ ആര്‍, അജയ് രാഹുല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്.

  LEAVE A REPLY

  Please enter your comment!
  Please enter your name here