ലാലേട്ടന്റെ ഒടിയന്റെ വിശേഷങ്ങൾ പങ്കുവെച്ച് നടൻ അനീഷ്

  0
  586

  പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് “ഒടിയൻ “. ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്ത അനീഷ് ചിത്രത്തിന്റെ വിശേഷം പങ്കുവച്ചിരിക്കുകയാണ്. ഒടിയൻ ഡബ്ബിങ് പൂർത്തീകരിച്ചു, ഓരോ നിമിഷവും ത്രില്ലടിച്ചാണ് ഞങ്ങൾ ഡബ്ബിങ് പൂർത്തികരിച്ചത്, അനീഛ് ഫേസ്ബുക്കിൽ കുറിച്ചു.

  അനീഷ് മേനോൻ ഫേസുക്കിൽ കുറിച്ചത്:

  ഒടിയൻ ഡബ്ബിങ് പൂർത്തീകരിച്ചു😍 ഈ ഒൻപത് കൊല്ലത്തെ ചെറിയ സിനിമ ജീവിതത്തിനിടയിൽ
  രാത്രി ഷൂട്ടിംഗ് കുറെ ഉണ്ടായിട്ടുണ്ട്. ആദ്യമായിട്ടാ, ഒരു മിഡ്‌നൈറ്റ് ഡബ്ബിങ്.

   

  സംവിധായകൻ ശ്രീകുമാർ മേനോന്റെ കഴിവിൽ പുലർച്ചെ 4മണിക്ക് ഡബ്ബിങ് മുഴുവൻ തീർന്നു !!
  ഒരു നിമിഷം പോലും ഉറങ്ങണം എന്ന് ആരും ചിന്തിച്ചതെ ഇല്ല. അത്രയും ഇന്ട്രെസ്റ്റിംഗ് ആയിരുന്നു.. ഓരോ നിമിഷവും ത്രില്ലടിച്ചാണ് ഞങ്ങൾ ഡബ്ബിങ് പൂർത്തികരിച്ചത്.

  സിനിമാ പ്രേമി എന്ന നിലക്ക് ഒന്ന് ഉറപ്പിച്ചു പറയുന്നു… “രാത്രിയുടെ രാജാവിന്റെ ഓടിവിദ്യ കാണാൻ..
  2018 ലെ ലാലേട്ടന്റെ മരണമാസ് മെഗാ ഹിറ്റ്‌ കാണാൻ… സന്തോഷത്തോടെ തയ്യാറായികൊള്ളു.

   

  ശ്രീകുമാര്‍ മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് വേണ്ടി ആക്ഷന്‍ പീറ്റര്‍ ഹെയ്‌നാണ്. ഫാന്റസി ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ 30 മുതല്‍ 65 വയസ് വരെയുള്ള മാണിക്യൻ എന്ന കഥാപാത്രമായിട്ടാണ് മോഹന്‍ലാൽ വേഷമിടുന്നത്.

  നരേന്‍, സിദ്ദിഖ്, ഇന്നസെന്റ് , മഞ്ജു വാര്യർ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്ന ചിത്രം . ഡിസംബർ 14 ന് ചിത്രം തിയറ്ററുകളിലെത്തും

  LEAVE A REPLY

  Please enter your comment!
  Please enter your name here