18 കിലോയോളം കുറച്ചു കിടിലന്‍ ഗെറ്റപ്പില്‍ ചെറുപ്പമായി ലാലേട്ടന്‍, ഒടിയന്റെ കിടിലന്‍ ടീസര്‍ കാണാം

0
596

ലാലേട്ടന്‍ വണ്ണം കുറയ്ക്കുന്നു, 18 കിലോയോളം കുറച്ചു എന്നൊക്കെ പറഞ്ഞപ്പോള്‍ ലാലേട്ടന്റെ ആരാധകര്‍ പോലും ഇത്രെയും പ്രതീക്ഷിച്ചു കാണില്ല. ഏവരെയും യഥാർത്ഥത്തിൽ ഞെട്ടിച്ചുകൊണ്ടാണ് ഒടിയന്റെ ഏറ്റവും പുതിയ ടീസര്‍ എത്തിയിരിക്കുന്നത്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ മരണമാസ് ലുക്ക് ടീസറിൽ ലാലേട്ടന്റേത്. ഈ ഒറ്റ ടീസര്‍ തന്നെ ധാരാളമാണ് ചിത്രത്തിനായി കാത്തിരിക്കാന്‍. ഒടിയന്‍ മാണിക്യനായി ലാലേട്ടന്റെ പുതിയ അവതാരം ഒന്ന് കണ്ടു നോക്കൂ. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലാലെട്ടനോപ്പം നല്ലൊരു താരനിര തന്നെ അഭിനയിക്കുന്നുണ്ട്. ഒടിയനായി ലാലേട്ടന്‍ എത്തുമ്പോള്‍ തീർച്ചയായും അത്ഭുതങ്ങള്‍ തന്നെയാണ് ചിത്രത്തിൽ സംഭവിക്കുക എന്ന് ഉറപ്പാണ്.

LEAVE A REPLY

Please enter your comment!
Please enter your name here