മദര്‍ തെരേസ പുരസ്‌കാരം പ്രിയങ്ക ചോപ്രയ്ക്ക്.

0
357
Priyanka chopra

സമൂഹത്തിലെ സമാധാനത്തിനും ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നവരില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നല്‍കുന്ന മദര്‍ തെരേസ അവാര്‍ഡിന് ബോളിവുഡിലും ഹോളിവുഡിലും നിറഞ്ഞുനിൽക്കുന്ന നടി പ്രിയങ്ക ചോപ്ര അർഹയായി.സാമൂഹിക സേവനരംഗത്തെ പ്രവർത്തനങ്ങൾക്കുള്ള സംഭാവനകള് കണക്കിലെടുത്താണ് പ്രിങ്കയ്ക്ക് അവാര്ഡ് നല്കിയത്.സാമൂഹികനീതിക്കും സമാധാനത്തിനുവേണ്ടി പ്രവർത്തിക്കുന്ന വ്യക്തികൾക്ക് കൊൽക്കത്തയിലെ മദര് തെരേസ മെമ്മോറിയലാണ് പുരസ്കാരം നൽകുന്നത്.
ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന യൂനിസെഫിന്‍റെ ഗുഡ് വില്‍ അംബാസഡര്‍ ആയ പ്രിയങ്ക സിറിയയിലെ ആക്രമണ മേഖലകള്‍ സന്ദര്‍ശിക്കുകയും അവിടുത്തെ പുനര്‍നിര്‍മ്മാണ പ്രക്രിയകള്‍ക്ക് സഹായങ്ങള്‍ എത്തിച്ചു കൊടുക്കുകയും ചെയ്തിരുന്നു.

“അനുകമ്പയും ദയയും ഉള്ള കുഞ്ഞിനെ ലഭിച്ചതില് ഒരു അമ്മയെന്ന നിലയില്, ഞാന് വളരെയധികം അഭിമാനിക്കുന്നു. നിങ്ങള് എത്ര നല്കുന്നുവോ അതില് കൂടുതല് നിങ്ങള്ക്ക് ലഭിക്കും എന്നതിന്റെ ഉത്തമോദാഹരണമാണ് അവള്. കുഞ്ഞിലേ തന്നെ മദര് തെരേസ അവളില് സ്വാധീനം ചെലുത്തിയിരുന്നു .ഉത്തര്പ്രദേശിലെ ബറേലിയിലുള്ള പ്രേം നിവാസിനെ അവള് പിന്തുണയ്ക്കാറുണ്ടായിരുന്നു. ഈ പുരസ്കാരം ലഭിക്കാന് അവള് എന്തുകൊണ്ടും അര്ഹയാണ്. ഞാന് അവളെയോര്ത്ത് അഭിമാനിക്കുന്നു. ദരിദ്രരെ സഹായിക്കുന്നതിലും അശരണരെ പിന്തുണക്കുന്നതിലും കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായി ധനസമാഹരണം നടത്തുന്നതിലും നന്മ കണ്ടത്തുന്ന ഈ സംരഭം അവളുടെ പരിശ്രമങ്ങള് തിരിച്ചറിഞ്ഞതില് അവള് വളരെയധികം സന്തോഷിക്കും”- അവാർഡ് ഏറ്റുവാങ്ങിയശേഷം പ്രിയങ്കയുടെ അമ്മ മധു ചോപ്ര പറഞ്ഞു.പ്രിയങ്കയ്ക്കുവേണ്ടി അമ്മ മധു ചോപ്ര ആണ് അവാർഡ് ഏറ്റുവാങ്ങിയത് .

കിരൺ ബേദി, അണ്ണ ഹസാരെ, ഓസ്ക്കർ ഫെർണാണ്ടസ്, മലാല യൂസഫ്സായി, സുസ്മിത സെൻ എന്നിവർക്കാണ് ഇതിന് മുൻപ് അവാർഡ് ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here