ചീപ് ഷൈനിങ്ങല്ല.വിലയല്‍പ്പം കൂടുതലാ

  0
  1051

  ചീപ്പ്‌ ഷൈനിങ്ങല്ല.വാച്ച് കാര്‍ട്ടിയറാ.വിലയല്‍പ്പം കൂടും.ലാലേട്ടന്റെ ഈ ഡയലോഗിലുണ്ട് അദ്ദേഹത്തിന്‍റെ വാച്ചുകളോടുള്ള സ്നേഹം.

  കഴിഞ്ഞ ദിവസം കൊച്ചിയില്‍ ഒരു സ്ഥാപനം ഉത്ഘാടനത്തിനു വന്നപ്പോള്‍ മോഹന്‍ലാലിന്‍റെ പുതിയ ലുക്ക്‌ കണ്ട ആരാധകര്‍ അമ്പരന്നിരുന്നു.ഒടിയന്‍ മാണിക്യന്റെ 30 വയസ്സുകാലം അവതരിപ്പിക്കാന്‍ മോഹന്‍ലാല്‍ ഒരു 30കാരന്‍റെ പരുവത്തിലേക്ക്‌ തന്‍റെ ശരീരം മാറ്റിയിരിക്കുന്നു.പക്ഷെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സംസാര വിഷയം വേറെ ഒരു കാര്യമാണ്.അന്ന് ലാലേട്ടന്‍ ധരിച്ചിരുന്ന വാച്ച് ഏതാണ്?ഉറവിടങ്ങള്‍ അന്വേഷിച്ചു പോയ സോഷ്യല്‍ മീഡിയ ഒടുവില്‍ അതിനുത്തരം കണ്ടെത്തി.പ്രശസ്ത സ്വിസ് വാച്ച് നിര്‍മാതാക്കളായ ഹുബ്ലോയുടെ (Hublot) ക്ലാസ്സിക്‌ ഫ്യൂഷന്‍  വിഭാഗത്തില്‍ പെട്ട സെറാമിക് ബ്ലൂവാണ്  അദ്ദേഹം അന്ന് ധരിച്ചിരുന്നത്.വിപണിയില്‍ 8 ലക്ഷത്തിനടുത്ത് വില വരും ഈ വാച്ചിന്.ഇതിനു മുമ്പ് 40 ലക്ഷം രൂപ വില വരുന്ന റിച്ചാർഡ് മിലി ആർഎം 11 ബി മോഡലിൽപ്പെട്ട വാച്ച് ധരിച്ചും അദ്ദേഹം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

  LEAVE A REPLY

  Please enter your comment!
  Please enter your name here