താന്‍ വഞ്ചിക്കപ്പെടുകയായിരുന്നു.ടേക്ക് ഓഫ്‌ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ ഇറാക്കില്‍ ബന്ദിയാക്കപ്പെട്ട മെറീന

  0
  254

  സംസ്ഥാന അവാര്‍ഡുകളുടെ തിളക്കത്തില്‍ നില്‍ക്കുന്ന ടേക്ക് ഓഫ്‌ സിനിമക്കെതിരെ ഇറാക്കില്‍ ബന്ദിയാക്കപ്പെട്ട മെറിന എന്ന നേഴ്സ്.ജനയുഗം മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇത് പറഞ്ഞത്.

  സിനിമയുടെ ചര്‍ച്ച നടക്കുമ്പോഴും ചിത്രീകരണ സമയത്തും സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യപ്പെട്ടെങ്കിലും മെറീനയെ തേടി സിനിമാ അണിയറപ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് യാതൊരു സഹായവും എത്താതിരുന്നപ്പോഴാണ് താന്‍ വഞ്ചിക്കപ്പെടുകയായിരുന്നു എന്ന് മെറീനക്ക് മനസ്സിലാവുന്നത്. ജോലി നഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തി മൂന്ന് വര്‍ഷമായി ജോലിയില്ലാത്ത മെറീന പള്ളിക്കത്തോടുള്ള ബേക്കറിയില്‍ താല്‍ക്കാലിക ജീവനക്കാരിയാണ് ഇപ്പോള്‍. സിനിമയുടെ റിലീസ് സമയത്ത് പ്രമോഷന് വേണ്ടി പല ചാനലുകളിലും സിനിമാ പ്രവര്‍ത്തകരോടൊപ്പം മെറീനയേയും കൊണ്ടുപോയിട്ടുണ്ട്. ബേക്കറിയിലെ ജോലിമുടക്കിയുള്ള ഈ യാത്രയിലും യാത്രാക്കൂലിയല്ലാതെ മറ്റൊരു സാമ്പത്തിക സഹായവും ലഭിച്ചിട്ടില്ലെന്ന് മെറീന ജനയുഗത്തോട് പറഞ്ഞു. ആദ്യമൊക്കെ സാമ്പത്തിക സഹായമെന്ന പ്രതീക്ഷ നല്‍കിയെങ്കിലും പിന്നിട് വിളിച്ചപ്പോള്‍ മറുപടിയില്‍ ഭീഷണിയുടെ സ്വരമായിരുന്നെന്ന് മെറീന പറയുന്നു.

  മെറീനയെ വെച്ച് ഡോക്യമെന്റെറി ചെയ്യുന്നു എന്ന ആമുഖത്തോടെയായിരുന്നു മഹേഷ് നാരായണന്‍ മെറീനയെ സമീപിച്ചത്. പിന്നീടത് സിനിമയിലേക്ക് നീണ്ടു. ഇറാഖ് ആശുപത്രിയില്‍ വെച്ച് മെറീനയുടെ ഫോണില്‍ പതിഞ്ഞ ചിത്രങ്ങളെല്ലാം മഹേഷ് നാരായണന് നല്‍കി. ഈ ചിത്രങ്ങളും മെറീനക്കും കുടുംബത്തിനുമൊപ്പം പാര്‍വതി നില്‍ക്കുന്ന ചിത്രങ്ങളും സിനിമയുടെ അവസാനം കാണിക്കുന്നുമുണ്ട്. സിനിമയുടെ ഓരോ ഘട്ടത്തിലും മെറീനയുടെ സഹായമുണ്ടായിരുന്നു.

  നടി പാര്‍വതിക്കും വേണ്ട നിര്‍ദ്ദേശങ്ങള്‍ മെറീന നല്‍കുകയുണ്ടായി. സംവിധായകന്‍റെയും അണിയറപ്രവര്‍ത്തകരുടേയും വഞ്ചനയക്കെതിരെ വാര്‍ത്താസമ്മേളനം വിളിക്കാനും മുഖ്യമന്ത്രിക്ക് പരാതി നല്‍കാനും ഒരുങ്ങുകയാണ് മെറീന. സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി സംസാരിക്കുകയും സിനിമയില്‍ ഉള്‍പ്പെടെ സ്ത്രീയ്ക്കും പുരുഷനും തുല്യത ഉണ്ടാവണമെന്നും വാദിക്കുന്ന നടി പാര്‍വ്വതി പോലും താന്‍ നേരിട്ട വഞ്ചനയില്‍ മൗനം പാലിക്കുകയായിരുന്നുവെന്നാണ് മെറീന പറയുന്നത്.

  കടപ്പാട്.ജനയുഗം

  LEAVE A REPLY

  Please enter your comment!
  Please enter your name here