മമ്മൂട്ടിയുടെ മാസ്റ്റര്‍ പീസ്‌ സിനിമയുടെ ഫ്ലെക്സ് സ്ഥാപിക്കുന്നതിനിടെ കവുങ്ങു വീണു യുവാവ് മരിച്ചു.

  0
  302

  എടപ്പാള്‍: മമ്മൂട്ടിയുടെ മാസ്റ്റർ പീസ് സിനിമയുടെ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ കവുങ്ങ് വീണ് യുവാവ് മരിച്ചു. നന്നമുക്ക് നെല്ലിക്കൽ വാസുവിന്റെ മകൻ ഷിനോജ് (28) ആണ് മരിച്ചത്. എടപ്പാൾ ശാരദ തിയേറ്റർ കോമ്പൗണ്ടിൽ  മമ്മൂട്ടി ഫാൻസിന്റെ നേതൃത്വത്തിൽ കൂറ്റൻ കട്ടൗട്ട് വെക്കുന്നതിനായി വണ്ടിയിൽ നിന്നും കവുങ്ങ് ഇറക്കുന്നതിനിടയിൽ അബദ്ധത്തിൽ ദേഹത്ത് വീണ് പരിക്കേൽക്കുകയായിരുന്നു. ഉടനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ തൃശ്ശൂർ അമല ഹോസ്പിറ്റലിലേക്ക് മാറ്റി. മണിക്കൂറുകൾക്കകം മരണത്തിന് കീഴടങ്ങുകയായിരുന്നു.

   

  LEAVE A REPLY

  Please enter your comment!
  Please enter your name here