മമ്മൂട്ടി അഭിനയിച്ച കസബയെ വിമർശിച്ച പാർവതിക്ക് ചുട്ട മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്

0
237
santhosh pandit

മമ്മൂട്ടി അഭിനയിച്ച കസബയെന്ന ചിത്രത്തേയും ചിത്രത്തിലെ നായക കഥാപാത്രത്തേയും വിമര്‍ശിച്ച പാര്‍വതിക്ക് മറുപടിയുമായി സന്തോഷ് പണ്ഡിറ്റ് രംഗത്ത്.മമ്മൂട്ടിയുടെ കസബയിലെ ഡലയോഗുകളും ആംഗ്യങ്ങളും സ്ത്രീകളെ അവഹേളിക്കുന്നതാണെന്ന് പാര്‍വതി പറഞ്ഞിരുന്നു. ഇതുപോലുള്ള നായകത്വങ്ങള്‍ നമുക്ക് വേണ്ടെന്ന് പാര്‍വതി തുറന്നടിച്ചു. ഇത് വലിയ ചര്‍ച്ചകള്‍ക്ക് ഇടയായി. ഈ സാഹചര്യത്തിലാണ് സന്തോഷ് പണ്ഡിറ്റ് തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.

ഒരു നടനോ നടിയോ സംവിധായകന്റെ കൈയ്യിലെ വെറും ഒരു ഉപകരണം മാത്രമാണെന്നും അവരുടെ കീഴില്‍ അഭിനയിക്കുമ്പോള്‍ നമ്മുടെ കഥാപാത്രം എന്തൊക്കെ പറയുമെന്ന കാര്യത്തില്‍ നിയന്ത്രണം വെക്കാന്‍ കഴിയില്ലെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.ഇവിടെ റിലീസാകുന്ന ഭൂരിഭാഗം സിനിമകളിലേയും സ്‌ക്രിപ്റ്റ്, ഡയറക്ടര്‍, പ്രൊഡ്യൂസര്‍ എല്ലാം ആണുങ്ങളാകും.അപ്പോള്‍ അവര്‍ ഒരു സ്ത്രീയെ എങ്ങനെ കാണുവാന്‍ ആഗ്രഹിക്കുന്നുവോ അതു പോലെയാകും സ്ത്രീകളെ ചിത്രീകരിക്കുകയെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു.

‘മുടക്കു തിരിച്ചു പിടിക്കുക, നന്നായ് ബിസിനസ്സു ചെയ്യുക എന്നത് മാത്രമാണ് അവാര്‍ഡ് സിനിമാ ചെയ്യുന്നവരുടേയും, കൊമേഷ്യല്‍ ഫിലിം ചെയ്യുന്നവരുടെയും ഏക ലക്ഷ്യം.അല്ലാതെ നാടു നന്നാക്കാനോ, സമൂഹത്തെ ഉദ്ദരിക്കാനോ അല്ല.’സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here