കായംകുളം കൊച്ചുണ്ണി പ്രീവ്യൂ ഷോയുടെ പ്രതികരണം : മോഹൻലാൽ ഇത്തിക്കരപക്കിയായി തകർത്തു

  0
  1046

  മുംബൈയില്‍ ഇന്നലെ നടന്ന ഇന്‍ഡസ്ട്രി/ കാസ്റ്റ് ആന്‍ഡ് ക്രൂ സ്‌ക്രീനിങില്‍ പങ്കെടുത്ത സിനിമാ പ്രവര്‍ത്തകര്‍ക്ക് റോഷന്‍ അണ്ട്രൂസിന്റെ കായംകുളം കൊച്ചുണ്ണിയെക്കുറിച്ച്‌ പറയുവാന്‍ വാക്കുകളില്ല. കണ്ടവര്‍ എല്ലാവരും മികച്ച അഭിപ്രായമാണ് കായംകുളം കൊച്ചുണ്ണിയെ കുറിച്ച്‌ പറഞ്ഞത്. പ്രേക്ഷകരെ നിരാശപെടുത്താതെ ഒരു നല്ല ക്യാന്‍വാസില്‍ ഒരു വലിയ കഥ പറഞ്ഞു പോകുകയാണെന്നാണ് ഇവര്‍ പറയുന്നത്. മോഹന്‍ലാല്‍ അസാധ്യ പ്രകടനങ്ങളാണ് കാഴ്ച്ചവെച്ചതെന്നും പ്രേക്ഷകരെ മോഹന്‍ലാലിന്റെ അഭിനയപാടവം കൊണ്ട് വിസ്മയിപിച്ചു എന്നും പ്രിവ്യു ഷോ കണ്ടവര്‍ പറഞ്ഞു.

  കായംകുളം കൊച്ചുണ്ണിയായി നിവിന്‍ പൊളി ഏവരെയും ആശ്ചര്യപെടുത്തുകയുണ്ടായി കൂടെ സണ്ണി വെയിനിന്റെയും ബാബു ആന്റണിയുടെയും പ്രകടനങ്ങള്‍ എടുത്തുപരയെണ്ടാതാണ് എന്നും അവര്‍ സാക്ഷ്യപെടുത്തി.കായംകുളം കൊച്ചുണ്ണിയില്‍ കള്ളനായ കൊച്ചുണ്ണിയായി നിവിന്‍ പോളി എത്തുമ്ബോള്‍ ഇത്തിക്കരപക്കിയായി മോഹന്‍ലാലാണ് അഭിനയിക്കുന്നത്.

  1. ബോബി സഞ്ജയ് ടീമാണ് കായംകുളം കൊച്ചുണ്ണിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. സണ്ണി വെയ്ന്‍, ബാബു ആന്റണി, പ്രിയ ആനന്ദ്, സുധീര്‍ കരമന, മണികണ്ഠന്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ചിത്രത്തിനായി ദേശീയ പുരസ്‌കാര ജേതാവ് പിഎം സതീഷ് ശബ്ദമിശ്രണവും നിര്‍വ്വഹിച്ചിരിക്കുന്നത്.

  LEAVE A REPLY

  Please enter your comment!
  Please enter your name here