നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യയുടെ മൊഴി പുറത്ത്.

    0
    242

    കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ സംഘത്തിന് കാവ്യ നല്‍കിയ മൊഴിയും  പുറത്തായി.ആക്രമിക്കപ്പെട്ട നടി ഉള്ളതും ഇല്ലാത്തതും ഊഹിച്ചു പറയുന്ന സ്വഭാവക്കാരിയാണെന്നും ദിലീപും മുന്‍ഭാര്യ മഞ്ജുവുമായുളള പ്രശ്‌നങ്ങള്‍ക്ക് നടിയും കാരണമായതായും കാവ്യ പറയുന്നു.അമ്മയുടെ റിഹേര്‍സല്‍ ക്യാമ്പില്‍ തന്നെയും ദിലീപിനെയും കുറിച്ച് അപവാദങ്ങള്‍ പറഞ്ഞിരുന്നു.നടി ബിന്ദു പണിക്കര്‍ ഇക്കാര്യം ദിലീപിനെ അറിയിച്ചു.തുടര്‍ന്ന് ദിലീപ് പരാതിപ്പെട്ടതനുസരിച്ച് നടന്‍ സിദ്ധീക്ക് അനാവശ്യ കാര്യങ്ങള്‍ പറഞ്ഞ് പറഞ്ഞുണ്ടാക്കരുതെന്നു നടിയെ വിളിച്ചു താക്കീത് ചെയ്തു.ഗായിക റിമി ടോമി വിളിച്ചപ്പോഴാണ് നടി ആക്രമിക്കപ്പെട്ട വിവരം അറിയുന്നത്.പള്‍സര്‍ സുനിയെ തനിക്കറിയില്ലെന്നും പ്രതികളിലൊരാളായ വിഷ്ണു കാക്കനാട്ടെ ‘ലക്ഷ്യ’ ഷോപ്പില്‍ വന്ന് ഡ്രൈവര്‍ സുനീറിനോട് തന്റെ അച്ഛന്റെയോ അമ്മയുടെയോ നമ്പര്‍ ആവശ്യപ്പെട്ടിരുന്നു എന്നും പറഞ്ഞു. എന്നാല്‍ നല്‍കിയില്ല.പിറ്റേന്ന് രാവിലെ ആന്റോ ജോസഫ് പറഞ്ഞിട്ടാണ് ദിലീപ് ആക്രമണവിവരം അറിഞ്ഞത്. തുടര്‍ന്ന് നടിയെ വിളിച്ചു. അവരുടെ അമ്മയുമായാണ് സംസാരിച്ചത്. പിന്നീട് റിമി ടോമിയും ആക്രമണവിവരം വിളിച്ചുപറഞ്ഞുവെന്നും കാവ്യ പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here