ജാക്കി ചാന്റെ ജിമ്മിക്കി കമ്മൽ

0
242
jackie chan

മലയാളവും കടന്നുപോയ ജിമ്മിക്കി കമ്മലിന്റെ പല വേര്ഷനുകളും നൃത്താവിഷ്കാരങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്. അക്കൂട്ടത്തിലെ പുതിയതായി ഒരു മാരക എഡിറ്റിങ് വേര്ഷനാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില് തരംഗമാകുന്നത്. കണ്ടാല് ആരും ഞെട്ടുന്ന നല്ല ഒന്നാന്തരം വേർഷൻ.

അസാധാരന മെയ്വഴക്കവുമായി പാട്ടിനൊപ്പം ചുവടുവയ്ക്കുന്നത് മറ്റാരുമല്ല സാക്ഷാൽ ജാക്കി ചാന് ആണ്. ജാക്കി ചാന്റെ കുങ്ഫു യോഗ എന്ന ചിത്രത്തിലെ ഒരു നൃത്തരംഗമാണ് ജിമിക്കി കമ്മല്പാട്ടുമായി ചേർത്ത് എഡിറ്റ് ചെയ്ത് പുറത്തിറക്കിയിരിക്കുന്നത്. ഒരു സ്റ്റെപ് പോലും വ്യത്യാസമില്ലാതെ അത്ര പെർഫെക്ഷൻ എഡിറ്റിങ്.എന്തായാലും സാമൂഹിക മാധ്യമങ്ങൾ ഇത് ഏറ്റെടുത്തുകഴിഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here