ആരാധകന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി മമ്മൂക്കയും ദുൽഖറും. നാട്ടുകാരുടെ കണ്ണിലുണ്ണിയായ യുവാവിന്റെ വിയോഗത്തിൽ തേങ്ങി നാട്ടുകാർ

0
132

കണ്ണൂർ: കഴിഞ്ഞ ദിവസം മട്ടന്നൂർ ബൈക്ക്  അപകടത്തിൽ മരിച്ച മുഴപ്പിലങ്ങാട് കൂടക്കവിലെ താഹിറാ മൻസിലിലെ പി ഹർഷാദിന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി മമ്മൂട്ടിയും ദുൽഖറും സംവിധായകൻ അജയ് വാസുദേവും

തലശ്ശേരിയിൽ റെഡിമെയ്ഡ് വസ്ത്രശാലയിൽ ജോലിക്കാരനായ ഹർഷാദ് ഞായറാഴ്ച അവധി ദിനത്തിൽ ദുൽഖർ സൽമാൻ ഫാൻസിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് സുഹൃത്ത് മുഹമ്മദ് സഫ്വാനൊപ്പം പോകവേയാണ് അപകടത്തിൽ പെട്ടത്.അമിത വേഗതയിൽ മറികടക്കുകയായിരുന്ന ജീപ്പ് ബൈക്കിനെ ഇടിച്ചു വീഴ്‌ത്തുകയായിരുന്നു. അപകടം നടന്ന് ആശുപത്രിയിലെത്തും മുമ്പ് തന്നെ ഇരുവരും മരണമടഞ്ഞു.

ചെറുപ്പത്തിലേ വാപ്പ ഉപേക്ഷിച്ച ഹര്ഷാദിന്റെ ഉമ്മക്കും 2 അനുജന്മാർക്കും ആശ്രയമായിരുന്നു ഹര്ഷാദ്.റെഡിമെയ്ഡ് ഷോപ്പിൽ നിന്നും ഹർഷാദിന് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്. അടുത്ത കാലത്താണ് കൂട്ടുകാരനായ പള്ളൂരിലെ സഫ്വാനെ മമ്മൂട്ടി- ദുൽഖർ ഫാൽസ് അസോസിയേഷനുമായി ബന്ധപ്പെടുത്തിയത്. ഒടുവിൽ മരണത്തിലും അവർ ഒന്നിച്ചായി.

ബഹ്റിനുള്ള കെ.സി. സലീമിന്റേയും സാബിറയുടേയും മകനാണ് സഫ്വാൻ. തലശ്ശേരി ജനറൽ ആശുപത്രിയിൽ ഹർഷാദിന്റേയും സഫ്വാന്റേയും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടത്തി.   മുഴപ്പിലങ്ങാട് സീതിന്റെ പള്ളി ഖബറിസ്ഥാനിൽ ഹർഷാദിന്റെ മൃതദേഹം ഖബറടക്കും. മുഹമ്മദ് സഫ്വാന്റെ മൃതദേഹം തലശ്ശേരി മട്ടാമ്പറം പള്ളി ഖബറിസ്ഥാനിലും ഖബറടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here