ആദി ഇന്റര്‍നെറ്റില്‍.ഡൌണ്‍ലോഡ് ചെയ്തവര്‍ക്ക് ഉടന്‍ പിടിവീഴും

0
264

സൂപ്പര്‍ഹിറ്റിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്ന ആദിക്ക് ഭീഷണിയായി വ്യാജ വീഡിയോ.കുപ്രസിദ്ധ വ്യാജ വീഡിയോ സൈറ്റ്  ആണ്  ചിത്രം അപ്ലോഡ് ചെയ്തിരിക്കുന്നത്.ഇന്ത്യന്‍  സിനിമാ വ്യവസായത്തിന് എന്നല്ല,ലോക സിനിമാ വ്യവസായത്തിന് തന്നെ ഭീഷണിയായ ഈ വെബ്സൈറ്റിനെതിരെ പരാതികള്‍ ധാരാളമുണ്ടെങ്കിലും ആ സൈറ്റ് ന്‍റെ ആസ്ഥാനം പോലും മനസ്സിലാകാന്‍ ഇത് വരെ നമ്മുടെ സൈബര്‍ സെല്ലിന് കഴിഞ്ഞിട്ടില്ല.പക്ഷെ  പരാതികള്‍ ലഭിക്കുമ്പോള്‍ ആരൊക്കെയാണ് സിനിമ ഡൌണ്‍ലോഡ് ചെയ്യുന്നത് എന്ന് ട്രാക്ക് ചെയ്യാന്‍ സൈബര്സേല്ലിനു കഴിയുന്നുണ്ട്.അതിനാല്‍ അറസ്റ്റുകള്‍ ഉണ്ടാകുന്നത് സിനിമ ഡൌണ്‍ലോഡ് ചെയ്യുന്നവര്‍ക്കായിരിക്കും.

സിനിമ ഇന്‍റര്‍നെറ്റില്‍ വന്നതിനെ തുടര്‍ന്ന് നിര്‍മാതാക്കള്‍ സൈബരര്‍സെല്ലിന് പരാതി നല്‍കിയതിനെ തുടര്‍ന്ന് ഡൌണ്‍ലോഡ് ചെയ്യുന്നവരെ സൈബര്‍സെല്‍ നിരീക്ഷിച്ചു വരികയാണ്.ഇതിന്‍ പ്രകാരം അറസ്റ്റുകള്‍ ഉടനെ ഉണ്ടാകും.അറസ്റ്റു സംഭവിച്ചാല്‍ IPC 63, 63-A, 65 and 65-A of the Copyright Act, 1957 പ്രകാരവും the piracy bill, 2012 – PRS പ്രകാരവും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.    ഇതില്‍ IPC 63 പ്രകാരം കേസ് വരുമ്പോള്‍ ജാമ്യം പോലും ലഭിക്കില്ല എന്നതാണ് സത്യം.

താഴെ കാണുന്ന ചിത്രത്തില്‍ കൊടുത്തിട്ടുള്ളതാണ് സിനിമ ഡൌണ്‍ലോഡ് ചെയ്യുന്നവരുടെ IP അഡ്രസുകള്‍.ഇത് പോലെ എല്ലാ IP അഡ്രസുകളും ട്രാക്ക് ചെയ്യാന്‍ സൈബര്‍ സെല്ലിന് സാധിക്കും.ഇതില്‍ ഇന്ത്യയില്‍ നിന്നുള്ള  IPകള്‍ക്കായിരിക്കും ആദ്യ പിടി വീഴുക.കൂടാതെ മറ്റു മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് അഡ്രെസ്സ് മറച്ചു വെച്ചവര്‍ക്കും താമസിയാതെ പിടി വീഴും

LEAVE A REPLY

Please enter your comment!
Please enter your name here