“ദശമൂലം ദാമു ” സിനിമയാകുന്നു ട്രോളന്മാർ കാരണം

  0
  1378

  സിനിമ ഇറങ്ങി 10 വർഷത്തിന് ശേഷം ഒരു കഥാപാത്രം ട്രെൻഡിങ് ആയികൊണ്ടിരിക്കുകയാണ്, “ദശമൂലംദാമു ” ട്രോളന്മാർ ഏറ്റെടുത്ത
  കഥാപാത്രത്തിനെക്കുറിച്ച് സംവിധായകൻ ഷാഫി മനസു തുറക്കുന്നു.

  ട്രോളന്മാരുടെ പ്രിയ താരമാണ് ദശമൂലം ദാമു. 2009 ല്‍ തീയേറ്ററുകളിലെത്തിയ ചട്ടമ്പിനാട് എന്ന ചിത്രത്തിലെ ഒരു ഹാസ്യ ഗുണ്ടാ കഥാപാത്രമാണ് സുരാജ് വെഞ്ഞാറമ്മൂട് അവതരിപ്പിച്ചത്. വളരെപ്പെട്ടെന്നാണ് പ്രേക്ഷകരുടെ ഹൃദയത്തില്‍ ദാമു ഇടം നേടിയത്. ഏവരുടെയും ഇഷ്ടകഥാപാത്രമായ ദാമുവിനെ നായകനാക്കി ഒരു സിനിമയെടുക്കണമെന്ന് സംവിധായകന്‍ ഷാഫിയോട് അടുത്തിടെ ട്രോളന്മാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആദ്യം സംവിധായകന്‍ വ്യക്തമായി മറുപടി ആദ്യം നല്‍കിയിരുന്നില്ല,
  ഇപ്പോഴിതാ ദശമൂലം ദാമു എന്ന ടൈറ്റിലിൽ ഒരു ചിത്രമുണ്ടാവുമെന്ന സൂചനയുമായി സംവിധായകന്‍ ഷാഫി രംഗത്തെത്തിയിരിക്കുകയാണ്.
  ദശമൂലം ദാമുവിനെ ടൈറ്റില്‍ റോളില്‍ അവതരിപ്പിക്കുന്ന ഒരു ചിത്രം താമസിക്കാതെ തന്നെ ഉണ്ടാകുമെന്നാണ് സംവിധായകന്‍ പറയുന്നത്. ദാമുവിനെ നായകനാക്കി ചെയ്യാന്‍ പറ്റിയ ഒരു കഥ തന്റെ പക്കലുണ്ടെന്നും സംവിധായകന്‍ പറഞ്ഞു.
  ഹാസ്യത്തിന് മുന്‍തൂക്കം നല്‍കികൊണ്ട് ദശമൂലം ദാമുവിന്റെ കഥയെക്കുറിച്ച്‌ സുരാജിനെ അറിയിച്ചെന്നും താരം വളരെ സന്തോഷത്തിലാണെന്നും ഷാഫി പറയുന്നു. സാഹചര്യങ്ങൾ ഒത്തുവന്നാല്‍ ഒട്ടും വൈകിപ്പിക്കാതെ തന്നെ ദശമൂലം ദാമുവിന്റെ വര്‍ക്കുകളിലേക്ക് കടക്കുമെന്നും ഷാഫി പറഞ്ഞു.

  LEAVE A REPLY

  Please enter your comment!
  Please enter your name here