കളക്ടർ ബ്രോ സിനിമയിൽ

  0
  466

  ഇന്ത്യയിൽ എല്ലായിടത്തും കലക്ടർമാരെ സാർ എന്ന് വിളിച്ചപ്പോൾ നമ്മൾ മലയാളികൾ ഒരാളെ ബ്രോ എന്ന് വിളിച്ചു

  സ്വന്തം ജില്ലയുടെ കലക്ടറിന്റെ പേര് അറിഞ്ഞില്ലെങ്കിലും കോഴിക്കോട് കലക്ടറിന്റെ പേരും മുഖവും മലയാളിക്ക് ഏത് ഉറക്കത്തിലും സുപരിചിതമായിരുന്നു.

  നിയമത്തിന്റെ ചട്ടക്കൂടുകൾക്ക് അകത്തു നിൽക്കാതെ, ചുവപ്പുനാടകൾ പൊട്ടിച്ചെറിഞ്ഞ, ജനപ്രതിനിധികളെക്കാൾ ജനങ്ങൾ നെഞ്ചേറ്റിയ കളക്ടർ ബ്രോ പ്രശാന്ത് നായർ IAS

  കളക്ടർ ബ്രോ വെള്ളിത്തിരയിലേക്ക് എത്തുകയാണ്. അജയ് ദേവലോക സംവിധാനം ചെയ്യുന്ന, കോറിഡോർ 6 ന്റെ ഹൂ വിലൂടെ Dr. സാമുവൽ എന്ന കഥാപാത്രമായാണ് ബ്രോയുടെ അഭിനയ ജീവിതം തുടങ്ങുന്നത്.

  മൂടൽ മഞ്ഞിനൊപ്പം രഹസ്യങ്ങളും ചൂഴ്ന്നു നിൽക്കുന്ന നിഗൂഢതകളുടെ താഴ്വര – മെർക്കാട

  അവിടെയാണ് Dr.സാമുവേൽ ഉള്ളത്. സ്വപ്നങ്ങളും, യാഥാർഥ്യവും ഇഴകോർത്തു നിൽക്കുന്ന മെർക്കാടായിലെ രഹസ്യാന്വേഷകനായ സാമുവേൽ.

  സിനിമയിലെ പ്രധാന കഥാപാത്രമാണ് കളക്ടർബ്രോ യുടെ Dr.സാമുവേൽ.

  ഇൻസെപ്‌ഷൻ, mulholland drive, പോലെയുള്ള ചിത്രങ്ങളുടെ ഗണത്തിൽ പെടുത്താവുന്ന WHO, Dolby അറ്റ്മോസ് ശബ്ദസംവിധാനത്തിലാണ് വരുന്നത്. 4K ക്വളിറ്റിയിൽ ഒക്ടോബറിൽ തീയറ്ററുകളിൽ എത്തുന്ന ഈ ചിത്രം മലയാളസിനിമയുടെ അടുത്ത തലത്തിലേക്കുള്ള യാത്രയുടെ തുടക്കമായി വിലയിരുത്തുന്നു.

  ശ്രുതി മേനോൻ,പേർളി മാണി, ഷൈൻ ടോം ചാക്കോ, രാജീവ് പിള്ള, തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

  LEAVE A REPLY

  Please enter your comment!
  Please enter your name here