ദിലീപിന്‍റെയും മഞ്ചുവിന്‍റെയും അമ്മയായി അഞ്ജലി.

  0
  172

  മാനത്തെ വെള്ളിത്തേര് എന്ന ചലച്ചിത്രത്തിൽ ഒരു ബാലതാരമായി തുടക്കം കുറിച്ച അഞ്ജലി നായര്‍ ചെറുതും വലുതുമായ വേഷങ്ങളിലൂടെ തെന്നിന്ത്യന്‍ സിനിമാരംഗത്ത് സ്ഥാനമുറപ്പിച്ച നടിയാണ്.മറ്റു മുന്‍ നിര  നടിമാരെ പോലെ നായികാ പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ മാത്രമേ ചെയ്യൂ എന്നുള്ള നിര്‍ബന്ധം ഒന്നും അഞ്ജലി നായര്‍ക്കില്ല.കിട്ടുന്ന വേഷം എത്ര ചെറുതാണെങ്കിലും അത് തന്റേത് മാത്രമായ ശൈലിയില്‍ അഭിനയിച്ചു ഫലിപ്പിക്കാന്‍ അഞ്ജലിക്ക് കഴിഞ്ഞിട്ടുണ്ട്.

  ഈയിടെ ഇറങ്ങിയ ഒട്ടുമിക്ക സിനിമകളിലും തന്‍റെ സാനിദ്ധ്യം അറിയിക്കാന്‍ അഞ്ജലി നായര്‍ക്ക്‌ കഴിഞ്ഞതിലും കിട്ടുന്ന വേഷങ്ങള്‍ ആത്മാര്‍ഥതയോടെ അഭിനയിച്ചു ഫലിപ്പിക്കുക എന്ന രീതിയെ പിന്തുടരുന്നത് കൊണ്ടാണ്.തന്‍റെ ഇരുപത്താറാം വയസ്സില്‍ ദുല്‍ക്കറിന്റെ അമ്മയായി കമ്മട്ടിപാടത്തിലൂടെ മലയാളികളെ ഞെട്ടിച്ച അഞ്ജലിക്ക് 2016 ല്‍ ബെന്‍ എന്ന ചിത്രത്തിലൂടെ സ്റ്റേറ്റ് അവാര്‍ഡ്‌ ലഭിച്ചിരുന്നു.

  ഇപ്പോളിതാ  റിലീസ് ചെയ്യാന്‍ പോകുന്ന മോഹന്‍ലാല്‍ എന്ന ചിത്രത്തിലെ നായികയായ മഞ്ചു വാര്യരുടെ അമ്മയായും  കമ്മാരസംഭവത്തിലെ നായകനായ  ദിലീപിന്‍റെ അമ്മവേഷത്തിലും അഞ്ജലി എത്തുകയാണ്.

   

  LEAVE A REPLY

  Please enter your comment!
  Please enter your name here