യദു കൃഷ്ണന്റെ 21 months of hell.മാറ്റങ്ങള്‍ക്കു സംവിധായകന്‍ സമ്മതിച്ചിട്ടും സെന്‍സര്‍ ബോര്‍ഡ്‌ അനുമതിയില്ല

  0
  344

  തിരുവനന്തപുരം: സെൻസർ ബോർഡും ആവിഷ്കാര സ്വാതന്ത്ര്യവും എന്നത് ഒരുപാട് ചർച്ച ചെയ്യപ്പെടുന്ന ഒരു കാര്യമാണ്. ചരിത്ര സംഭവങ്ങൾ സിനിമയാകുന്നത്തിലാണ് ഏറ്റവും അധികം പ്രതിസന്ധികൾ നേരിടുന്നത്. സഞ്ജയ് ലീല ബൻസാലിയുടെ പത്മാവതി എന്ന ചിത്രത്തിന്റെ പ്രേമേയത്തിന്റെ പേരിൽ ഇവിടെ വൻ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. അതിന്റെ അന്ത്യഫലം എന്നവണ്ണം ചിത്രത്തിന്റെ പേര് മാറ്റി പത്മാവത് എന്ന് ഇറക്കാൻ അനുമതിയായി.
  ഇതേപോലെ ഒരു പ്രതിസന്ധിയിലാണ് അടിയന്തിരാവസ്ഥ നാളുകളിലെ ഇരുളടഞ്ഞ ദിവസങ്ങളെ വിഷയമാക്കിയ ‘ 21 months of hell’എന്ന 78 മിനിറ്റ് ദൈര്‍ഖ്യമുള്ള ഈ ഡോക്യുമെന്ററി. സെന്‍സർ ബോർഡ് പറഞ്ഞ മാറ്റങ്ങൾ അംഗീകരിക്കാൻ സംവിധായകൻ യദു വിജയകൃഷ്ണൻ സമ്മതിച്ചിട്ടും ഡോക്യുമെന്ററി സാക്ഷ്യപെടുത്താൻ സെൻസർബോർഡ് തയ്യാറായില്ല.

  മഹാത്മാ ഗാന്ധിയെ പരുഷമായ രീതിയിൽ ആണ് വർണ്ണിച്ചിരിക്കുന്നത്, ദേശീയപതാകയെ അപകീർത്തിപടുത്തുന്നു, ഡോക്യുമെന്ററി വസ്തുതകളിൽ അധിഷ്‌ഠിതമല്ല എന്നിങ്ങനെയുള്ള കാരണങ്ങൾ കൊണ്ടാണ് സർട്ടിഫിക്കറ്റ് കൊടുക്കാത്തത് എന്ന് ബോർഡ് വ്യക്തമാക്കി. ഡോക്യുമെന്ററി ഒരു 9 അംഗ ബെഞ്ചിൽ പുനഃപരിശോധനക്കു അയക്കാൻ ആണ് തീരുമാനം.

  എന്നാൽ ഈ കാര്യങ്ങളെല്ലാം അടിസ്ഥാനരഹിതമാണ് എന്നാണ് ‘യദു വിജയകൃഷ്‌ണൻ പറയുന്നത്.ചിത്രത്തിലെ ഒരു ഭാഗത്തു മഹാത്മാ ഗാന്ധിക്ക് എതിരെ പ്രതിഷേധിക്കുന്ന ഒരു കൂട്ടം ആളുകൾക്കെതിരെ ഒരു പോലീസ് ഉദ്യോഗസ്ഥൻ ദേഷ്യപെടുന്ന രംഗം ഉണ്ട്.അത് മഹാത്മാ ഗാന്ധിയെ എങ്ങനെയാണു അവഹേളിക്കുന്നത് എന്ന് തനിക്ക് അറിയില്ല എന്ന് സംവിധായകൻ വെളിപ്പെടുത്തി.
  വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് തന്റെ സിനിമ അവർ എതിര്കുന്നതെന്ന് സംവിധായകൻ വിമർശിച്ചു

  LEAVE A REPLY

  Please enter your comment!
  Please enter your name here