ജയന്‍ നമ്മെ വിട്ടു പിരിഞ്ഞിട്ട് 37 വര്‍ഷങ്ങള്‍

0
556
jayan

1980 നവംബർ 16 .ആലപ്പുഴയിലെ ഒരു ടാക്കീസ്.ജയന്റെ ദീപം എന്ന സിനിമ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്നു.പെട്ടെന്ന് സിനിമ നിന്നു. ആളുകൾ കൂവാൻ തുടങ്ങി.സ്ക്രീൻ പിന്നെയും തെളിഞ്ഞു.അത് ജയന്‍റെ ചിത്രം വെച്ച ഒരു സ്ലൈഡ് ആയിരുന്നു. “നമ്മുടെ ജയൻ ഒരപകടത്തില്‍ കൊല്ലപ്പെട്ടു”.കണ്ടവർ വിശ്വാസം വരാതെ പരസ്പരം നോക്കി.അക്ഷരാഭ്യാസമില്ലാത്തവർ എന്താണ് കാര്യമെന്ന് തിരക്കി.അപ്പോഴേക്കും നിലവിളിച്ചു കൊണ്ട് പലരും ഇറങ്ങി ഓടിയിരുന്നു.പുറത്തെല്ലാം ആളുകൾ കൂട്ടം കൂടി നിൽക്കുന്നു.റേഡിയോ ഉള്ള സ്ഥലങ്ങളിലെല്ലാം ആളുകകൾ തിങ്ങിക്കൂടി.കേരളം ഒന്നാകെ അന്ന് റേഡിയോയിലൂടെ ആ വാർത്ത കേട്ടു. ജയൻ എന്ന മഹാ നടൻ ഇനി അവരുടെ കൂടെയില്ല.കേരളമോന്നാകെ തേങ്ങിയ ദിവസം.ആ നടൻ ഓർമ്മയായിട്ട് ഇന്നേക്ക് 37 വര്ഷം തികയുന്നു.
കോളിളക്കം എന്ന സിനിമയിലെ ഒരു സാഹസികരംഗത്തിന്റെ ചിത്രീകരണത്തിനിടയിലുണ്ടായ ഒരു ഹെലിക്കോപ്റ്റർ അപകടത്തിലാണ് 1980 നവംബർ 16-ന് ജയൻ കൊല്ലപ്പെടുന്നത്. 41 വയസു മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രായം.ഒരു സീനിൽ പോലും ഡ്യൂപ്പിനെ ഉപയോഗിക്കരുതെന്നു വാശിയുണ്ടായിരുന്ന ജയന് ക്ലൈമാക്സ് രംഗത്തെ ഹെലികോപ്റ്റർ സീൻ എത്ര എടുത്തിട്ടും തൃപ്തി ആയില്ല.സംവിധായകൻ ഓക്കേ പറഞ്ഞിട്ടും ഒന്ന് കൂടെ ആ രംഗം എടുക്കണമെന്ന് പറഞ്ഞു അദ്ദേഹം.പറന്നു പൊങ്ങിയ ഹെലിക്കോപ്റ്റിൻറെ ലാന്റിംഗ് പാഡിൽ തൂങ്ങി ഫൈറ്റ് സീൻ ചിത്രീകരിക്കുന്ന വേളയിൽ ഹെലിക്കോപ്റ്റർ തകർന്നുവീഴുകയായിരുന്നു. കാലത്തിന്റെ തിരശീലയ്ക്കു പിന്നിൽ മറഞ്ഞുവെങ്കിലും പൌരുഷത്തിന്റേയും സാഹസികതയുടേയും പ്രതീകമായി ഇന്നും ജനമനസുകളിൽ സ്ഥാനം ലഭിക്കുക എന്നത് ഇന്ത്യൻ സിനിമയിൽ ജയനു മാത്രമാണ് സാധിച്ചിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here